city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയപാതയുടെ തകര്‍ച്ച; ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സെല്‍ഫി

കുമ്പള: (www.kasargodvartha.com 05.11.2019) ദേശീയപാതയുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സെല്‍ഫി സമരം ശ്രദ്ധേയമായി. കാസര്‍കോട്- മംഗളൂരു ദേശീയ പാതയില്‍ വന്‍കുഴികള്‍ രൂപപ്പെട്ട് യാത്ര ദുരിത ദുസ്സഹമായിരിക്കുകയാണ്. തലപ്പാടി മുതല്‍ കാസര്‍കോട് വരെ ദേശീയപാത പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. വലിയ കുഴികള്‍ രൂപപ്പെട്ടതോടെ കുഴികള്‍ വെട്ടിക്കുന്നതിനിടയില്‍ നിരവധി അപകടങ്ങളാണ് നിത്യവും സംഭവിക്കുന്നത്.

ദേശീയപാതയുടെ തകര്‍ച്ച; ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സെല്‍ഫി

ഇടക്കാലത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കുഴികള്‍ നികത്തിയെങ്കിലും ഇപ്പോള്‍ പഴയതിനേക്കാളും വലിയ കുഴികളാണ് റോഡിലുള്ളത്. കനത്ത മഴയില്‍ പലയിടങ്ങളിലും റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലുമാണ്. ദിവസം കഴിയുന്തോറും കുഴികളുടെ ആഴം കൂടി വരുന്നത് ദേശീയപാതയിലെ ഗതാഗത തടസത്തിന് ആക്കം കൂട്ടുന്നുമുണ്ട്. ഇതുമൂലം മംഗളൂരുവിലേക്ക് പോകേണ്ട രോഗികള്‍ക്ക് പോലും ഏറെ പ്രയാസം നേരിടേണ്ടി വരുന്നു. ആംബുലന്‍സുകള്‍ പോലും ഇതുവഴി ഇഴഞ്ഞു നീങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. 

ദേശീയപാതയുടെ തകര്‍ച്ച; ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സെല്‍ഫി

അധികൃതരാകട്ടെ ഈ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ദേശീയ പാത അധികൃതരുടെ കണ്ണു തുറപ്പിക്കുന്നതിനാണ് സെല്‍ഫി സമരവുമായി രംഗത്ത് വന്നതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കൊപ്ര ബസാറില്‍ നടന്ന പ്രതിഷേധ സെല്‍ഫിയില്‍ സാമൂഹിക-സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ദേശീയപാതയുടെ ശോചനീയാവസ്ഥക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെഎഫ് ഇഖ്ബാല്‍, അബ്ദുള്‍ ലത്തീഫ് കുമ്പള, മൂസ മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, ഉമര്‍ പട്ലടുക്ക , അഷ്റഫ് ബായാര്‍, രാമകൃഷ്ണന്‍ കുമ്പള, മഹമൂദ് കൈക്കമ്പ , മഹമൂദ് സീഗന്റടി, ഹബീബ് കോട്ട, ഹമീദ് കാവില്‍, സിദ്ദീഖ് റഹ്മാന്‍, റിയാസ് മൊഗ്രാല്‍, വിജയകുമാര്‍, മന്‍സൂര്‍, അഫ്‌സല്‍, അന്‍സാര്‍, ഇസ്മായില്‍ മൂസ, എല്‍ടി മനാഫ്, അന്‍വര്‍ മൊഗ്രാല്‍, അബ്ദു മൊഗ്രാല്‍, ബഷീര്‍ കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദേശീയപാതയുടെ തകര്‍ച്ച; ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സെല്‍ഫി

ദേശീയപാതയുടെ തകര്‍ച്ച; ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സെല്‍ഫി

ദേശീയപാതയുടെ തകര്‍ച്ച; ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സെല്‍ഫി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, National highway, NH, Kumbala, Strike, Top-Headlines, Mangalore, Photo, The collapse of the national highway; action committty condcted selfy strike

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia