city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി വിടില്ലെന്ന് സുബ്രഹ്മണ്യ സ്വാമി; 'കേന്ദ്ര സർകാരിന്റെ ഹിന്ദുത്വം, ധന, വിദേശ കാര്യ നയങ്ങളിൽ വിയോജിപ്പുണ്ട്'

മംഗ്ളുറു: (www.kasargodvartha.com 08.12.2021) ജനസംഘത്തിന്റെ തുടർചയായ ഭാരതീയ ജനത പാർടി താൻ വിടുമോ എന്ന ചോദ്യം ഉത്ഭവിക്കുന്നേയില്ലെന്ന് മുൻ കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യ സ്വാമി എം പി. ശൃംഗേരിയിലേക്കുള്ള യാത്രാ മധ്യേ പത്മവിഭൂഷൺ ഡോ. ബി എം ഹെഗ്ഡെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                
ബിജെപി വിടില്ലെന്ന് സുബ്രഹ്മണ്യ സ്വാമി; 'കേന്ദ്ര സർകാരിന്റെ ഹിന്ദുത്വം, ധന, വിദേശ കാര്യ നയങ്ങളിൽ വിയോജിപ്പുണ്ട്'

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരല്ല. എന്നാൽ ഹിന്ദുത്വം, ധന, വിദേശ കാര്യ നയങ്ങൾ എന്നിവയിൽ കേന്ദ്ര സർകാർ സ്വീകരിക്കുന്ന നിലപാടുകളോട് വിയോജിപ്പുണ്ട്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ എങ്ങിനെ മറികടക്കാം എന്നതിന് സാമ്പത്തിക ശാസ്ത്ര പ്രൊഫസർ എന്ന നിലയിൽ തനിക്ക് നല്ല ആശയങ്ങൾ ഉണ്ട്.

കേന്ദ്ര സർകാർ ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല. ഈയിടെ താൻ ഡൽഹിയിൽ മമത ബാനർജിയുമായി ചർച നടത്തിയതിൽ രാഷ്ട്രീയ പ്രാധാന്യം കാണുന്നതിൽ കഴമ്പില്ല. മമത അവരുടെ പഴയ സുഹൃത്തുമായി സംസാരിച്ചു എന്നേയുള്ളൂ. പശ്ചിമ ബംഗാളിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ അവസ്ഥയായിരുന്നു സംസാര വിഷയം എന്ന് സ്വാമി പറഞ്ഞു.

Keywords:  Karnataka, News, Mangalore, Politics, Political party, BJP, Leader, Narendra-Modi, Government, Subramanya Swamy says there is no question of leaving BJP .
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia