city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാർഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ

കുമ്പള: (www.kasargodvartha.com 27.09.2021) മംഗളൂറിലെ കോളജിൽ വിദ്യാർഥിനിയായിരുന്ന കുമ്പള ദേവിമഠത്തിനടുത്തെ ചന്ദഹബ്ബയുടെ മകൾ സ്നേഹ (17) യുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റിലായി. കർണാടക ബിജാപൂരിലെ വിശാൽ റാത്തോഡ് (19) ആണ് അറസ്റ്റിലായത്.

  
വിദ്യാർഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ



സ്‌നേഹയുടെ മൊബൈല്‍ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. വിശാലിന്റെ സുഹൃത്ത് സ്നേഹയെ പ്രണയിച്ചിരുന്നുവെന്നും, എന്നാൽ സ്നേഹ അതിൽ നിന്ന് പിന്മാറിയതോടെ വിശാൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഇതിന്റെ മാനസിക വിഷമത്തിലാണ് സ്നേഹ മരിച്ചതെന്നാണ് കരുതുന്നത്.

സെപ്റ്റംബർ 17-നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സ്നേഹയെ കണ്ടെത്തിയത്. കുമ്പള ഇന്‍സ്‌പെക്ടര്‍ പി പ്രമോദ് ആണ് വിശാലിനെ അറസ്റ്റുചെയ്തത്.

https://chat.whatsapp.com/JFitP7iiINz4Z5BeGbYBQO  

Keywords: Kasaragod, Kumbala, Kerala, News, Top-Headlines, Arrest, Police, Mangalore, Karnataka, Student, Phone-call, Death, Student's death; Classmate arrested.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia