കാറിടിച്ച് പരിക്കേറ്റ മൂന്നാം തരം വിദ്യാര്‍ത്ഥിനി മരിച്ചു
Feb 1, 2015, 11:18 IST
ബദിയഡുക്ക: (www.kasargodvartha.com 01/02/2015) റോഡരികില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതു വയസുകാരി മരിച്ചു. ചര്‍ളടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ആയിഷത്ത് മുര്‍ഷിദയാണ് മരിച്ചത്. ചേടിക്കാന സ്കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനിയാണ്.
ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് ചര്‍ളടുക്കയിലെ ക്വാര്‍ട്ടേഴ്സിന് മുന്നിലെ റോഡരികില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മാരുതി കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മുര്‍ഷിദയെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയുമായിരുന്നു.
ബദിയഡുക്ക പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. മാതാവ്: മൈമൂന. സഹോദരങ്ങള്‍: ബുഷ്റ, റാഫിയ, ഫൗസിയ, അഫ്സ.
Also Read:
41000 രൂപ സ്വീകരിക്കൂ, ബലാല്‍സംഗം മറന്നേക്കൂ
Keywords: Kasaragod, Kerala, Accidental-Death, Injured, Treatment, Mangalore, hospital, Student, Car, Car-Accident, Badiyadukka, died, Student died after accident injury, Murshida.
Advertisement: