കാര്‍ ചരക്കുലോറിയുമായി കൂട്ടിമുട്ടി കുടുംബത്തിലെ ആറുപേര്‍ മരിച്ചു
Dec 3, 2013, 10:34 IST
മംഗലാപുരം: കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച് കുടുംബത്തിലെ ആറുപേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ദേശീയ പാതയില്‍ ബെല്ഗാമിനടുത്ത മഹന്ദേശ് നഗറിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പെടുന്നു.
സതുനാവര് എസ്റ്റേറ്റിലെ ജീനപ്പ സട്ടൂര്‍, ഭാര്യ ഗൗരവ്വ (55), മക്കളായ ചന്ദ്രശേഖര്‍ (36), രവി (40), കൊച്ചുമക്കളായ യുക്തി അരുണ്‍ സട്ടൂര്‍, വൈഭവ് സറപുര എന്നിവരാണ് മരിച്ചത്. ജീനപ്പയുടെ മരുമകള്‍ അനുരാധ ചന്ദ്രശേഖര്‍ സട്ടൂറിനെ ഗുരുതരമായി പരിക്കേറ്റ് ബല്‍ഗാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിപ്പാണിയിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടമുണ്ടായത്. ചന്ദ്രശേഖറാണ് കാറോടിച്ചത്. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീനപ്പ, ഗൗരവ്വ, ചന്ദ്രശേഖര്‍, രവി എന്നിവര്‍ അപകടസ്ഥലത്തുവെച്ചും വൈഭവ്, യുക്തി എന്നിവര്‍ ആശുപത്രിയിലേക്കുള്ള വഴിയില്വെച്ചുമാണ് മരണപ്പെട്ടത്.
Keywords: Accident, Mangalore, Obituary, Car Accident, Six persons of a family, Children, Killed, Seriously injured, National Highway, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752