3.48 കോടി രൂപയുടെ എണ്ണത്തിമിംഗല സ്രവവുമായി ആറുപേർ അറസ്റ്റിൽ
Feb 9, 2022, 11:28 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 09.02.2022) എണ്ണത്തിമിംഗല സ്രവം വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആറുപേരെ മംഗ്ളുറു ബണ്ട് വാളിൽ പൊലീസ് അറസ്റ്റ് ചെയ്തു. 3.480 കിലോഗ്രാം തൂക്കമുള്ള സ്രവത്തിന് 3.48 കോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
പ്രശാന്ത് (24), സത്യരാജ് (32), രോഹിത് (27), രാജേഷ് (37), വിരുപ്രകാശ്(37), നാഗരാജ് (31) എന്നിവരാണ് അറസ്റ്റിലായത്. വനം-പരിസ്ഥിതി നിയമപ്രകാരം നിരോധിച്ച സ്രവം ബണ്ട് വാൾ ബലെപുരി നവോദയ സ്കൂൾ പരിസരത്ത് നേരത്തെ ഉറപ്പിച്ച ഇടപാടുകാർക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ മീൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സേതു മാണിക്യ എന്നയാൾ തങ്ങളെ വിൽക്കാൻ ഏൽപിച്ചതാണെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാം സ്രവത്തിന് ഒരു കോടി രൂപയാണ് വില.
Keywords: Six arrested for selling ambergris worth Rs 3.48 cr, Karnataka, Mangalore, News, Top-Headlines, Arrest, Police, Tamilnadu, Crore, Cash, School, Fishermen.
< !- START disable copy paste --> പ്രശാന്ത് (24), സത്യരാജ് (32), രോഹിത് (27), രാജേഷ് (37), വിരുപ്രകാശ്(37), നാഗരാജ് (31) എന്നിവരാണ് അറസ്റ്റിലായത്. വനം-പരിസ്ഥിതി നിയമപ്രകാരം നിരോധിച്ച സ്രവം ബണ്ട് വാൾ ബലെപുരി നവോദയ സ്കൂൾ പരിസരത്ത് നേരത്തെ ഉറപ്പിച്ച ഇടപാടുകാർക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.