കടുത്ത ഡീസല്‍ ക്ഷാമം; കാസര്‍കോട് കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ പ്രതിസന്ധിയില്‍
Apr 4, 2022, 17:25 IST
കാസര്‍കോട്: (www.kasargodvartha.com 04.04.2022) കടുത്ത ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കാസര്‍കോട് കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ പ്രതിസന്ധിയില്‍. ഇപ്പോള്‍ ഡീസല്‍ മുഴുവനായും തീര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ഇന്ധനം എത്തിയില്ലെങ്കില്‍ പകുതി സര്‍വീസെങ്കിലും നിലയ്ക്കുമെന്ന അവസ്ഥയിലാണ്. ഡീസല്‍ എത്തിയില്ലെങ്കില്‍ ചൊവ്വാഴ്ച സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാകും. കാഞ്ഞങ്ങാട് ഡിപോയിലും തിങ്കളാഴ്ചത്തേക്കുള്ള ഡീസല്‍ മാത്രമാണുള്ളത്.
കാസര്‍കോട് ഡിപോയില്‍ 66 സര്‍വീസുകളാണ് നടത്തി വരുന്നത്. പലതും ഡീസല്‍ എത്തിയില്ലെങ്കില്‍ നിര്‍ത്തേണ്ടി വരും. കെഎസ്ആര്‍ടിസി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കാസർകോട് - മംഗ്ളുറു അന്തർസംസ്ഥാന സര്‍വീസുകള്‍ പോലും മുടങ്ങുമെന്ന സ്ഥിതിയിലാണ്.
ഡീസലിന്റെ വില എണ്ണ കംപനികള്‍ കുത്തനെ കൂട്ടിയത് കെഎസ്ആര്‍ടിസിയെ ഏറെക്കുറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒന്നിച്ചുള്ള വാങ്ങല്‍ വിഭാഗത്തില്‍പ്പെടുത്തിയാണ് എണ്ണവില കംപനികള്‍ വര്‍ധിപ്പിച്ചത്. 21 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയത്.
Keywords: Kasaragod, Kerala, News, Top-Headlines, KSRTC, KSRTC-Bus, Bus, Kanhangad, Mangalore, Fuel, Diesel,Price Hike, Severe diesel shortage; Services in crisis at Kasargod KSRTC.
< !- START disable copy paste -->