city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാബിറിനെ യു എ ഇയില്‍നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗളൂരുവിലെത്തിച്ചു

സുബൈര്‍ പള്ളിക്കാല്‍

മംഗളൂരു: (www.kasargodvartha.com 22/02/2016) അബോധാവസ്ഥയില്‍ യു എ ഇ ഹത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കാസര്‍കോട് മുണ്ട്യത്തടുക്ക സ്വദേശി സാബിറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ദുബൈയില്‍നിന്നുള്ള ഇന്ത്യന്‍ എയര്‍ ലൈന്‍സിലാണ് സാബിറിനെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് മംഗളൂരു അത്താവറിലെ കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പള്ളം മുണ്ട്യത്തടുക്ക അല്‍നിബ്രാസ് സാധു സംരക്ഷണ സമിതി ഭാരവാഹികളും സാബിര്‍ സഹായനിധി പ്രവര്‍ത്തകരും ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ സാബിറിനെകാണാന്‍ എയര്‍പോര്‍ട്ടിലും ആശുപത്രിയിലും എത്തിയിരുന്നു. ഇബ്രാഹിം ഖലീല്‍, അബ്ദുര്‍ റഹീം, അബ്ദുല്‍ അസീസ്, അഹ്മദ് മന്‍സൂര്‍, സിദ്ദിഖ് ഒളമുഖര്‍, വാര്‍ഡ് മെമ്പര്‍ സിദ്ദിഖ് എന്‍മകജെ, അബ്ദുര്‍ റസാഖ് പടഌ അബ്ദുല്‍ അസീസ്, മലങ്കര ജമാഅത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മലങ്കര, പി അബൂബക്കര്‍, ഷാഫി നീരാല്‍, ജസീല്‍, ജവാദ്, ഹസൈനാര്‍, ഹാരിസ് പടഌഎന്നിവര്‍ചേര്‍ന്നാണ് സാബിറിനെ കെ എം സി ആശുപത്രിയില്‍ എത്തിച്ചത്.

ദുബൈയില്‍നിന്നും ബന്ധുവായ അബ്ദുര്‍ റസാഖ് സാബിറിനെ അനുഗമിച്ചു. കാസര്‍കോട്ടെ ഇല്ലം ആംബുലന്‍സിലെ മുസ്തഫയുടെ സേവനമാണ് സാബിറിനെ ആശുപത്രിയി്‌ലെത്തിക്കാന്‍ ലഭിച്ചത്.

വിദഗ്ദ്ധ ചികിത്സ തുടര്‍ന്നാല്‍ സാബിറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന വിശ്വാസമാണ് ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ളത്. സാബിര്‍ നേരത്തെ ചികിത്സയില്‍കഴിഞ്ഞ ഹത്ത ആശുപത്രി അധികൃതരും വിദഗ്ദ്ധ ചികിത്സ നടത്തിയാല്‍ അസുഖം ഭേദമാകുമെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടു മാസം മുമ്പ് കടുത്ത പനിയും വയറുവേദനയും മൂലമാണ് സാബിറിനെ ഹത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൂര്‍ണ അബോധാവസ്ഥയിലെത്തുകയും രണ്ടാഴ്ചയോളം വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുകയുമായിരുന്നു. ഹൃദയ വാല്‍വ് തകരാറിലായത് യുവാവിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു. ഹത്ത ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് യാസര്‍ അറഫാത്തിന്റെ പരിചരണവും സേവനവും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും അര്‍പ്പണ ഭാവത്തോടെയുള്ള ചികിത്സകളും സാബിറിന് ഏറെ ഗുണംചെയ്തു.

നാട്ടിലേയും ഗള്‍ഫിലേയും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടേയും ഉദാരമതികളുടേയും സഹായ സഹകരണത്തോടെയാണ് തുടര്‍ ചികിത്സയ്ക്കായി സാബിറിനെ മംഗളൂരുവിലെത്തിച്ചത്. മൂന്ന് വാള്‍വുകള്‍ മാറ്റിവെക്കാനുണ്ട്. ചികിത്സയ്ക്കായി ഇനിയും ഭീമമായതുക ആവശ്യമാണ്. ഇക്കാര്യത്തില്‍ ആശുപത്രി വാര്‍ഡില്‍ കനിവുകാത്ത് കഴിയുകയാണ് സാബിര്‍.

സാബിറിന്റെ ചികിത്സക്കും സംരക്ഷണത്തിനുമായി മനുഷ്യസ്‌നേഹികള്‍ സാബിര്‍ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. ചെയര്‍മാന്‍ ആന്‍ഡ് കണ്‍വീനര്‍, സാബിര്‍ സഹായ നിധി, അക്കൗണ്ട് നമ്പര്‍: 40475101015300, കേരള ഗ്രാമീണ്‍ ബാങ്ക് മധൂര്‍ ബ്രാഞ്ച് ഐ എഫ് എസ് സി കോഡ് 0040475. കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടില്‍ ബന്ധപ്പെടേണ്ട നമ്പര്‍: എം എ മജീദ് പട് ള വാര്‍ഡ് മെമ്പര്‍, സാബിര്‍ സഹായനിധി (ചെയര്‍മാന്‍) 0091 9447520124, ജസീല്‍ മുണ്ട്യത്തടുക്ക 0091 9567282413 (കണ്‍വീനര്‍).

ഗള്‍ഫ് രാജ്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പര്‍: കരീം കൊപ്പളം (സൗദി) 00966569518712, ഹനീഫ് പേരാല്‍ (ഖത്തര്‍) 0097455958071, സത്താര്‍ എ ബി (ബഹ്‌റൈന്‍) 0097339789364, ശരീഫ് പട് ള (കുവൈത്ത്) 0096566391223, മൂസ (ഒമാന്‍) 0096892085694, ഷാനവാസ് പടല്‍(ദുബൈ) 00971508561127, യാസര്‍ അറഫാത്ത് (ഹത്ത) 00971502780272, അഷ്‌റഫ് ഫാര്‍മസി (അബൂദാബി) 00971558032793, അറഫാത്ത് കരോടി (ഷാര്‍ജ) 00971502935356, അസ്ഹറുദ്ദീന്‍ ഫാര്‍മസി (റാസല്‍ഖൈമ) 00971551434359.

Related News: 
കാരുണ്യത്തിന്റെ കൈത്താങ്ങായി യാസര്‍; കാസര്‍കോട് സ്വദേശി സാബിറിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകുന്നു

ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് സാബിര്‍; കണ്ണീരും പ്രാര്‍ത്ഥനയുമായി കുടുംബം, സഹായത്തിനായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്

സാബിറിനായി സുമനസ്സുകള്‍ കൈകോര്‍ക്കുന്നു



സാബിറിനെ യു എ ഇയില്‍നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗളൂരുവിലെത്തിച്ചു

Keywords: Sabir, Hospital, Dubai, Gulf, Needs help, Treatment, Operation, Whatsapp Group, Sabir flies to India for further treatment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia