ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരം
Jul 5, 2017, 11:04 IST
ബണ്ട്വാള്‍: (www.kasargodvartha.com 05.07.2017) ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ചാണ് ഒരു സംഘം ശരത്തിനെ വെട്ടിപ്പരിക്കേല്‍പിച്ചത്.
ബി.സി റോഡില്‍ ഉദയ എന്ന ഇസ്തിരിക്കട നടത്തിവരികയാണ് ശരത്ത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് കടപൂട്ടി വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അജ്ഞാത സംഘം ശരത്തിനെ ആക്രമിച്ചത്. വിവരമറിഞ്ഞ് എസ് പി സുധീര്‍ കുമാര്‍ റെഡ്ഡി സ്ഥലത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords: Mangalore, Stabbed, RSS, RSS worker stabbed by group at BC Road