city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

7000 വോട്ടുകൾ കൂടുതൽ നേടിയ നാലപ്പാട് മുഹമ്മദിനെ തഴഞ്ഞു രക്ഷ രാമയ്യ കർണാടക യൂത് കോൺഗ്രസ് പ്രസിഡന്റ്

സൂപ്പി വാണിമേൽ

മംഗളൂരു: (www.kasargodvartha.com 06.02.2021) സംഘടനാ തെരഞ്ഞെടുപ്പിനെത്തുടർന്ന് നടന്ന കർണാടക സംസ്ഥാന യൂത് കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപനത്തിൽ വൻ അട്ടിമറി. ഏഴായിരം വോടുകൾ കൂടുതൽ നേടിയ നാലപ്പാട് മുഹമ്മദിന് പകരം തൊട്ടടുത്ത എതിരാളി രക്ഷ രാമയ്യയെ വിജയിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ശാന്തിനഗർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ, എൻ എ ഹാരിസിന്റെ മകനായ മുഹമ്മദിന് 64,203 വോടും മുതിർന്ന കോൺഗ്രസ് നേതാവ് എം ആർ സീതാറാമിന്റെ മകൻ രക്ഷയ്ക്ക് 57,271 വോടുകളും ലഭിച്ചു.

7000 വോട്ടുകൾ കൂടുതൽ നേടിയ നാലപ്പാട് മുഹമ്മദിനെ തഴഞ്ഞു രക്ഷ രാമയ്യ കർണാടക യൂത് കോൺഗ്രസ് പ്രസിഡന്റ്

കഴിഞ്ഞ മാസം 10,11,12 തീയതികളിലായി ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് മുഹമ്മദ് പ്രവർത്തകരുടെ വൻ പിന്തുണ ഉറപ്പിച്ചത്. എന്നാൽ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടുപോയ നേതൃത്വം 2018ൽ പ്രതിയായ കേസ്‌ എടുത്തുകാട്ടി മുഹമ്മദിന് അയോഗ്യത കൽപിക്കുകയായിരുന്നു. കോൺഗ്രസിൽ പിടിമുറുക്കുന്ന ന്യൂനപക്ഷ വിരുദ്ധ ലോബി മലയാളി വിദ്വേഷ കാർഡ് കൂടി ഇറക്കുകയാണെന്ന് ആക്ഷേപമുണ്ട്.


കാസർകോട് സ്വദേശികളാണ് നാലപ്പാട് കുടുംബം. തുടർച്ചയായി മൂന്നാം തവണ ശാന്തിനഗർ എംഎൽഎയായ എൻ എ ഹാരിസും കേരള - കർണാടക കോൺഗ്രസ് നേതാവായ എൻ എ മുഹമ്മദും പ്രമുഖ വ്യവസായികളാണ്. രണ്ടാമനായ രക്ഷ രാമയ്യ പ്രസിഡന്റായതോടെ 18,137 വോടുകൾ നേടിയ എച്ച്എസ് മഞ്ചുനാഥ് യൂത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി. ദക്ഷിണ കന്നട ജില്ല പ്രസിഡന്റായിരുന്ന മിഥുൻ റൈ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും 3104 വോടുകളേ നേടാനായുള്ളൂ.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് മുഹമ്മദിനെതിരായ കരുനീക്കങ്ങളെന്ന് പറയുന്നു. കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിനെ മറികടന്നാണിത്. പ്രസിഡന്റ് പ്രഖ്യാപനത്തിൽ ക്ഷുഭിതരാവുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ശാന്തരാവാൻ നാലപ്പാട് മുഹമ്മദ് പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ ആഗ്രഹിക്കുന്ന ശൈഥില്യം കോൺഗ്രസ് പാർടിയിൽ ഉണ്ടാവാതിരിക്കാൻ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2018 ഫെബ്രുവരിയിൽ യൂത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രടറിയായിരിക്കെ ബെംഗളൂരുവിലെ റസ്റോറന്റിലുണ്ടായ അക്രമ സംഭവമാണ് മുഹമ്മദിനെ അയോഗ്യനാക്കാൻ കാരണമായി കോൺഗ്രസ് പറയുന്നത്. മുഹമ്മദ് നടക്കുന്ന വഴിയിൽ കാൽ കുറുകെ വെച്ച് ഇരുന്ന വിദ്വത് എന്നയാളെ മുഹമ്മദ് മർദിച്ചു എന്നായിരുന്നു കേസ്. കാലിന് പ്ലാസ്റ്ററിട്ടതിനാലാണ് അങ്ങിനെ ഇരുന്നതെന്ന് പിന്നീട് വിശദീകരണമുണ്ടായി.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായ അന്നത്തെ സർകാർ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മുഹമ്മദിനെതിരെ കേസെടുത്തിരുന്നത്. പിന്നീട് ഹൈകോടതി ജാമ്യം അനുവദിച്ചു. പാർടിയിൽ നിന്ന് കോൺഗ്രസ് രീതിയനുസരിച്ച് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ യൂത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർടി നേതൃത്വം അനുമതി നൽകി.

Keywords:  Mangalore, Karnataka, Politics, Election, Congress, News, Top-Headlines, President, Raksha Ramaiah Karnataka Youth Congress president defeated Nalappad Mohammad who got more than 7000 votes.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia