മംഗളൂരു കോര്‍പറേഷന്‍ ജോ. ഡയരക്ടര്‍ ഉള്‍പെടെ 7 ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്; കോടികളും സ്വര്‍ണാഭരണങ്ങളും പിടികൂടി
Feb 3, 2021, 10:24 IST
മംഗളൂരു: (www.kasargodvartha.com 03.02.2021) മംഗളൂരു കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിംഗ് ജോയിന്റ് ഡയരക്ടര്‍ കെ വി ജയരാജ്ഉള്‍പെടെ കര്‍ണാടകയിലെ 7 ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടേയും വീടുകളില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ ഒരേസമയം റെയ്ഡ് നടത്തി. കോടിക്കണക്കിന് കണക്കില്‍പെടാത്ത രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. മംഗളൂരു, ബംഗളൂരു, ബല്ലാരി, കോലാര്‍, ധാര്‍വാഡ്, ചിത്രദുര്‍ഗ, കലബുറുഗി മേഖലകളിലാണ് പരിശോധനകള്‍ നടന്നത്.
ബംഗളൂരുവില്‍ കോ-ഓപറേറ്റീവ് ജോ. റജിസ്റ്റ്രാര്‍ പാണ്ഡുരംഗ് ഗറഗ്, കോലാര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് എന്‍ വിജയകുമാര്‍, കൊപ്പല്‍ കിംസ് ഫാര്‍മകോളജി വിഭാഗം മേധാവി ഡോ. എസ് ശ്രീനിവാസ്, പൊതുമരാമത്ത് വകുപ്പ് മെഗഡി സബ്ഡിവിഷന്‍ ജൂനിയര്‍ എഞ്ചിനിയര്‍ ചന്നബാസപ്പ അവതി, ധാര്‍വാഡ് ശിഗ്ഗവി ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ദേവരാജ് കല്ലേശ്, ധാര്‍വാഡ് വനം അസി. കണ്‍സര്‍വേറ്റര്‍ എന്‍ ശ്രീനിവാസ് എന്നിവരുടേതാണ് റെയ്ഡിന് വിധേയമായ മറ്റു പാര്‍പ്പിടങ്ങള്‍. ധാര്‍വാഡ് എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ വീട്ടില്‍ നിന്നു മാത്രം 56.50 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു.
മംഗളൂരു കോര്‍പറേഷന്‍ ജോ. ഡയറക്ടര്‍ വിജയരാജിന്റെ മംഗളൂരു കാപികാടിലെയും ബെജെയിലേയും വീടുകള്‍, കോര്‍പറേഷന്‍ കാര്യാലയത്തിലെ ഓഫിസ്, ഭാര്യയുടേയും പിതാവിന്റേയും വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
Keywords: Karnataka, News, Mangalore, Top-Headlines, Raid, Income Tax Raid, Seized, Gold, Police, Case, Government, Raids on the homes of seven top officials, including the corporation's joint director; Crores and gold jewellery were seized.
< !- START disable copy paste -->