Sanjeeva Matandoor | 'ബിജെപി എംഎല്‍എയുടെ യുവതിക്കൊപ്പമുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നു'; പാര്‍ടിയില്‍ മൂലയ്ക്കാക്കാനുള്ള ശ്രമമെന്ന് സഞ്ജീവ മറ്റന്തൂര്‍
മംഗ്‌ളൂറു: (www.kasargodvartha.com) അടുത്തമാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവരാനിരിക്കെ പാര്‍ടി പുത്തൂര്‍ എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ ഗുരുതര വിവാദത്തില്‍. ഒരു യുവതിക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
എംഎല്‍എ വ്യഴാഴ്ച ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സ്വന്തം പാര്‍ടിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. പാര്‍ടിയില്‍ തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മറ്റന്തൂര്‍ പറഞ്ഞു. ചിത്രങ്ങള്‍ വൈറലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ പരാതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19,447 വോടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശകുന്തള ഷെട്ടിയെ പരാജയപ്പെടുത്തിയാണ് മറ്റന്തൂര്‍ കന്നി വിജയം നേടിയിരുന്നത്. നേരത്തെയും സ്വകാര്യ വീഡിയോയിലൂടെ മറ്റന്തൂരിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
മറ്റന്തൂര്‍ എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് താന്‍ നടത്തിയതെന്നും എന്നാല്‍ പാര്‍ടിക്കുള്ളില്‍ നിരവധി എതിരാളികളുണ്ടെന്നും സംഘപരിവാര്‍ നേതാക്കള്‍ പോലും മറ്റന്തൂരിന്റെ നിലപാടില്‍ തൃപ്തരല്ലെന്നും പറയുന്നു.
അതേസമയം എംഎല്‍എക്കൊപ്പം അശ്ലീല ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട യുവതി പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച പരാതി നല്‍കി. വ്യാജമായി തയ്യാറാക്കിയ ആ ചിത്രങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതായി അവര്‍ പരാതിയില്‍ പറഞ്ഞു.
Keywords: News, National, Mangalore, Manglore-News, Politics, Top-Headlines, Social Media, BJP, Politics, MLA, Complaint, case, Assembly Election, Election, Puttur BJP MLA files police complaint after indecent photos with unidentified woman go viral.