city-gold-ad-for-blogger

Pumpwell | ശക്തമായ മഴയിൽ മംഗ്ളുറു പമ്പ് വെൽ വെള്ളത്തിൽ മുങ്ങി; 4 ദിശകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു; ആംബുലൻസുകളും കുടുങ്ങി

മംഗ്ളുറു: (www.kasargodvartha.com) തിങ്കളാഴ്ച വൈകുന്നേരം തുടർച്ചയായി പെയ്ത കനത്ത മഴ കാരണം മംഗ്ളുറു മഹാവീര സർകിൾ (പമ്പുവെൽ) വഴിയുള്ള ഗതാഗതം തടസപ്പെട്ടു. മംഗ്ളുറു, ഉഡുപി, ബെംഗ്ളുറു, കാസർകോട് ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളാണ് മണിക്കൂറുകൾ ബ്ലോകിൽ കുടുങ്ങിയത്.

Pumpwell | ശക്തമായ മഴയിൽ മംഗ്ളുറു പമ്പ് വെൽ വെള്ളത്തിൽ മുങ്ങി; 4 ദിശകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു; ആംബുലൻസുകളും കുടുങ്ങി

മണിപ്പാൽ, മംഗ്ളുറു ആശുപത്രികളിലേക്ക് അത്യാസന്ന രോഗികളേയും അപകടത്തിൽ പരുക്കേറ്റവരേയും കൊണ്ട് സഞ്ചരിച്ച ആംബുലൻസുകൾ വരെ മുന്നോട്ട് പോവാനാവാതെ കുടുങ്ങി. മഴക്കാലം കണക്കിലെടുക്കാതെ പണിത മേൽപാലമാണ് വെള്ളം കയറാൻ കാരണം എന്ന് ആക്ഷേപമുണ്ട്.

Pumpwell | ശക്തമായ മഴയിൽ മംഗ്ളുറു പമ്പ് വെൽ വെള്ളത്തിൽ മുങ്ങി; 4 ദിശകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു; ആംബുലൻസുകളും കുടുങ്ങി

തെക്ക് കേരളം, വടക്ക് ഉഡുപി മഹാരാഷ്ട്ര, കിഴക്ക് ബെംഗ്ളുറു, പടിഞ്ഞാറ് മംഗ്ളുറു ഭാഗങ്ങളിൽ നിന്നും തിരിച്ചും ബസുകൾ ഉൾപെടെ വാഹനങ്ങൾ കടന്നുപോവുന്ന കവലയാണ് പമ്പ് വെൽ.

Keywords: News, Mangalore, National, Pumpwell, Karnataka, Rain, Ambulance, Pumpwell submerged, heavy traffic.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia