Election | മംഗ്‌ളൂറിലെ പുതു ഗ്രാമപഞ്ചായതില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍; ബിജെപിക്ക് 6 സീറ്റ്; 7 സീറ്റുകള്‍ നേടി എസ് ഡി പി ഐ
Mar 1, 2023, 11:10 IST
മംഗ്‌ളുറു: (www.kasargodvartha.com) മംഗ്‌ളുറു നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ബണ്ട് വാള്‍ താലൂകിലെ പുതു ഗ്രാമപഞ്ചായത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ആകെയുള്ള 34 സീറ്റുകളില്‍ 21 സീറ്റുകളിലും കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ബിജെപി ആറ് സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ കാര്യമായ മുന്നേറ്റം നടത്തിയ എസ് ഡി പി ഐ ഏഴ് സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമായിരുന്നു എസ് ഡി പി ഐക്കുണ്ടായിരുന്നത്.
നേരത്തെ 27 അംഗങ്ങള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ടിക്ക് ഇത്തവണ ആറ് സീറ്റുകളാണ് നഷ്ടമായത്. പുതു ഗ്രാമപഞ്ചായതിലെ 10 വാര്‍ഡുകളിലായി 34 സീറ്റുകളിലേക്ക് 99 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 73.7 ശതമാനം പേര്‍ വോട് രേഖപ്പെടുത്തിയിരുന്നു.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Election, Panchayath, Political-News, Politics, Political Party, BJP, Congress, SDPI, Pudu GP election: big win for Congress.
< !- START disable copy paste -->