Amrutha Someshwara | പ്രശസ്ത കന്നഡ - തുളു സാഹിത്യകാരൻ ഡോ. അമൃത് സോമേശ്വറിന് വിട; നഷ്ടമായത് വിവിധ മേഖലകളിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വം
Jan 7, 2024, 11:53 IST
പുത്തൂർ വിവേകാനന്ദ കോളേജിൽ കന്നഡ വിഭാഗം തലവനായിരുന്നു. 1935 സെപ്തംബർ 27 നായിരുന്നു ജനനം.
കോട്ടേക്കാറിലെ സ്റ്റെല്ല മേരി കോൺവെന്റ്, അനന്തശർമ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മംഗ്ളുറു സെന്റ് അലോഷ്യസ് കോളജിൽ നിന്ന് ബിരുദം നേടി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്സിലും ബിരുദം നേടിയിട്ടുണ്ട്. ധാർവാഡിലെ കർണാടക യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎയും കരസ്ഥമാക്കി.
സെന്റ് അലോഷ്യസ് കോളജിൽ അധ്യാപകനായാണ് ഔദ്യോഗിക മേഖലയിൽ പ്രവേശിച്ചത്. 1993 ൽ വിരമിച്ചു. തുടർന്ന് മംഗ്ളൂറിലെ യക്ഷഗാന ഇൻഫർമേഷൻ സെന്ററിൽ വിസിറ്റിംഗ് ലക്ചററായിരുന്നു. നോവൽ, കവിത, നാടകം, നിരൂപണം, യക്ഷഗാന പ്രസംഗങ്ങൾ ഇനങ്ങളിലായി 30 ൽ പരം കൃതികൾ രചിച്ചു. അമര ശിൽപി വീര കൽക്കുട, ഘോറ മാറക, സഹസ്ര കവച മോക്ഷ, കായകൽപ, യക്ഷഗാന കൃതി സമ്പുട തുടങ്ങിയവ പ്രധാന കൃതികളാണ്.
കർണാടക സാഹിത്യ അകാഡമി അവാർഡ്, ജാനപ്പദ- യക്ഷഗാന അകാഡമി അവാർഡ്, കേന്ദ്ര വിദ്യാ അവാർഡ്, കുക്കില അവാർഡ്, നുഡിസിരി അവാർഡ്, 2016ലെ കർണാടക രാജ്യോത്സവ അവാർഡ്, കേന്ദ്ര സാഹിത്യ ഭാഷാ സമ്മാൻ അവാർഡ്, കെ എസ് ഹരിദാസ ഭട്ട് അവാർഡ്, ആര്യ ഭട്ട അവാർഡ്, ആകാശവാണി പാർത്ഥി സുബ്ബ അവാർഡ്, കർണാടക തുളു അകാഡമി അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. മംഗ്ളുറു സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മലയാളികളായ ചിരുകണ്ടൻ - അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Mangalore, Thalapady, Amrutha Someshwara, Karnataka, Prof Amrutha Someshwara passes away at 88. < !- START disable copy paste -->