city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ ഓക്‌സിജൻ ക്ഷാമം അവസാനിക്കുന്നില്ല; ചൊവ്വാഴ്ചയും ആശങ്ക, നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ളത് ഏതാനും നിമിഷങ്ങൾക്കുള്ള ഓക്‌സിജൻ മാത്രം

കാസർകോട്: (www.kasargodvartha.com 11.05.2021) ജില്ലയിലെ ഓക്‌സിജൻ ക്ഷാമത്തിന് ചൊവ്വാഴ്ചയും പരിഹാരമായില്ല. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ളത് ഏതാനും നിമിഷങ്ങൾക്കുള്ള ഓക്‌സിജൻ മാത്രം. അരമന ആശുപത്രിയാണ് ഓക്‌സിജൻ ക്ഷാമം നേരിടുന്നത്. ഇവിടെ ഓക്‌സിജൻ ആവശ്യമുള്ള ഏഴ് രോഗികളാണ് ചികിത്സയിലുള്ളത്. എന്നാൽ അധികൃതരോട് ബന്ധപ്പെട്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് പറയുന്നു.

കാസർകോട്ടെ ഓക്‌സിജൻ ക്ഷാമം അവസാനിക്കുന്നില്ല; ചൊവ്വാഴ്ചയും ആശങ്ക, നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ളത് ഏതാനും നിമിഷങ്ങൾക്കുള്ള ഓക്‌സിജൻ മാത്രം



ഓക്‌സിജൻ തീർന്നതിനെ തുടർന്ന് തിങ്കളാഴ്ച അടുത്തുള്ള കൃഷ്‌ണ ആശുപതിയിൽ നിന്ന് നാല്‌ സിലിൻഡെറുകൾ എത്തിക്കുകയായിരുന്നു. സർകാർ ആശുപത്രികളിൽ എവിടെയും കൂടുതലായി ഓക്സിജൻ സിലിൻഡെറുകൾ ഇല്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.

കഴിഞ്ഞ ദിവസം നിലവിൽ വന്ന ജില്ലാ ഓക്സിജൻ വാർ റൂമിൽ സ്വകാര്യ ആശുപത്രി അധികൃതർ അപേക്ഷ നൽകിയെങ്കിലും തിരുവനന്തപുരത്തുള്ള സംസ്ഥാന വാർ റൂമിലേക്ക് അയച്ചുവെന്നാണ് മറുപടി ലഭിച്ചത്. സംഭവത്തിൽ ഇടപെട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ സംസ്ഥാന വാർ റൂമിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രടറിയോട് ബന്ധപ്പെട്ടപ്പോൾ ചർച ചെയ്‌ത്‌ കൊണ്ടിരിക്കുന്നുവെന്നാണ് അറിയിച്ചത്.

അതേ സമയം മംഗളൂറിൽ നിന്ന് അടിയന്തരമായി ഓക്‌സിജൻ എത്തിക്കാൻ വേണ്ടി ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി പത്രത്തിനായി ആശുപത്രി അധികാരികൾ സമീപിച്ചെങ്കിലും ബന്ധപ്പെട്ടവരെ കാണാൻ സാധിച്ചില്ലെന്നും പരാതിയുണ്ട്. ഓക്സിജൻ സിലിൻഡെറുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി ആശുപത്രികൾക്കും ഡീലർമാർക്കും ജില്ലാ ഭരണകൂടം അംഗീകാരം നൽകണമെന്ന് ദക്ഷിണ കന്നഡ ഡെപ്യുടി കമീഷണർ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിരുന്നു. അനുമതി പത്രം ഉള്ളവർക്ക് മാത്രമാണ് മംഗളൂറിൽ നിന്ന് സിലിൻഡെറുകൾ ലഭിക്കുന്നത്.

തിങ്കളാഴ്ച നഗരത്തിലെ കിംസ് ആശുപത്രിയിലും ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിയിലും കനത്ത ഓക്‌സിജൻ ക്ഷാമം നേരിട്ടിരുന്നു. ആശുപത്രി അധികൃതർ സ്വന്തം നിലയിൽ കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട്ട് നിന്നും സിലിൻഡെറുകൾ എത്തിച്ചാണ് താത്കാലിക പരിഹാരമുണ്ടാക്കിയത്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരടക്കം ഓക്സിജൻ ആവശ്യമുള്ള 12 രോഗികളാണ് സഹകരണ ആശുപത്രിയിൽ ഉണ്ടായിരുന്നത്.

കാഞ്ഞങ്ങാട് നിന്ന് അഞ്ച് സിലിൻഡെറുകൾ ഉടൻ എത്തിച്ചതുകൊണ്ടാണ് സഹകരണ ആശുപത്രിയിലെ മൂന്ന് രോഗികളുടെ ജീവൻ രക്ഷിക്കാനായത്. ഇതോടൊപ്പം കണ്ണൂരിൽ നിന്നും 15 സിലിൻഡെറുകളും എത്തി. കിംസ് ആശുപത്രിയിൽ എട്ട് പേർക്കായിരുന്നു ഓക്‌സിജൻ വേണ്ടിയിരുന്നത്. ഇതിൽ അഞ്ച് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. 15 സിലിൻഡെറുകൾ ആശുപത്രി അധികൃതർ തന്നെ സ്വകാര്യ ഏജൻസി വഴി സംഘടിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ചയും ഓക്‌സിജൻ ക്ഷാമം നേരിട്ടത് രോഗികൾക്ക് കനത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. പല ആശുപത്രികളിലും ബെഡ് പോലും ലഭ്യമല്ലെന്ന് വ്യാപക പരാതിയുണ്ട്. സർകാർ വാർ റൂം നിലവിൽ വന്നെങ്കിലും ഇതുവരെ ഉണർന്ന് പ്രവർത്തിച്ചില്ലെന്നാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്.



Keyword: Kasaragod, Kerala, COVID-19, Patient's, Government, Hospital, Thiruvananthapuram, Secretary, Mangalore, Oxygen shortage in Kasargod does not end; Private Hospitals in the city have a very less quantity of oxygen. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia