Operation | കൊലയാളിക്കൊമ്പനെ തളയ്ക്കാന്‍ വനപാലക, താപ്പാന സംഘം രംഗത്ത്
Feb 21, 2023, 18:46 IST
മംഗ്ളുറു: (www.kasargodvartha.com) രണ്ടുപേരുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടി മെരുക്കാന്‍ വനം അധികൃതരും പരിശീലനം നേടിയ താപ്പാനകളും രംഗത്ത്. റെഞ്ചിലാടിയില്‍ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ വലിയ ജനരോഷം ഉയര്‍ന്നപ്പോഴാണ് അധികൃതര്‍ ഉണര്‍ന്നത്. സുള്ള്യ, പഞ്ച, സുബ്രഹ്മണ്യ റേന്‍ജുകളില്‍ നിന്നുള്ള 50 വനപാലകരാണ് ജില്ലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ രംഗത്തുള്ളത്. പരിശീലനം ലഭിച്ച 30 പാപ്പാന്മാരും കെണികളും ഉണ്ട്. നാഗര്‍ഹോളെ,ഡുബരെ ആന സങ്കേതങ്ങളില്‍ നിന്നുള്ളതാണ് അഭിമന്യു, പ്രശാന്ത്,ഹര്‍ഷ,കാഞ്ചന്‍, മഹേന്ദ്ര എന്നീ താപ്പാനകള്‍.

Keywords: Latest-News, Karnataka, National, Mangalore, Animal, Elephant-Attack, Attack, Operation to capture elephant that killed 2 persons begins.
< !- START disable copy paste -->