കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Feb 14, 2021, 13:23 IST
മംഗളുരു: (www.kasargodvartha.com 14.02.2021) കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ മംഗളൂരു-ബെംഗളൂരു ദേശീയപാതയിലെ അഡാഹോളിലാണ് സംഭവം.
കാസർകോട് മൊഗ്രാൽ പുത്തൂർ വെള്ളൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. കർണാടകയിലുള്ള കുടുംബത്തെ സന്ദർശിച്ച് തിരിച്ച് വരുന്ന വഴിമധ്യേ കർണാടക കെ എസ് ആർ ടി സിയുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തിൽ വെള്ളൂരിലെ പരേതനായ അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ മറിയം (58) ആണ് മരിച്ചത്. കാറിലുണ്ടായ മകൻ അനസ്, ഭാര്യ ഫായിസ, അനസിന്റെ മക്കളായ സുൽഫ, ശാനു, ഫായിസയുടെ സഹോദരൻ മുർത്തല, മറിയമിന്റെ സഹോദരി ആഇശ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ മുർത്തലയുടെ നില ഗുരുതരമാണ്.
മറിയമിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം വെള്ളുർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, News, Kasaragod, Mogral puthur, Accident, Death, Accidental Death, Mangalore, Karnataka, KSRTC, Car, Injured, Top-Headlines, One died in car-KSRTC bus collision Six injured.
< !- START disable copy paste -->