NIA | യുവമോര്‍ച നേതാവിന്റെ കൊല: 4 പ്രതികളെക്കുറിച്ച് വിവരം നല്‍കിയാല്‍ 14 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് എന്‍ഐഎ
Nov 2, 2022, 16:13 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) ഭാരതീയ യുവമോര്‍ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറു (32) വധക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ചു വരെ ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA). നിരോധിത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരാണ് പ്രതികള്‍ എന്ന് എന്‍ഐഎ പുറത്തിറക്കിയ 'വാണ്ടഡ്' നോടീസില്‍ പറഞ്ഞു. കേരളവുമായി അതിരിടുന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂകിലെ ബൂഡുവില്‍ മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈജറു, കുടക് ജില്ലയിലെ എംഎച് തുഫൈല്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കിയാല്‍ അഞ്ചു ലക്ഷം രൂപ വീതം, സുള്ള്യ താലൂകില്‍ എംആര്‍ ഉമര്‍ ഫാറൂഖ്, അബൂബകര്‍ സിദ്ദീഖ് എന്ന ഗുജുരി സിദ്ദീഖ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങിനെയാണ് എന്‍ഐഎയുടെ ഓഫര്‍.
കഴിഞ്ഞ ജൂലൈ 26നാണ് പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാന്‍ നേരം ബൈകുകളില്‍ എത്തിയ സംഘം പ്രവീണിനെ അക്രമിച്ച് കൊലപ്പെടുത്തിയത്. മറ്റു രണ്ട് യുവാക്കള്‍ മേഖലയില്‍ കൊല്ലപ്പെട്ടെങ്കിലും പോപുലര്‍ ഫ്രണ്ട്, കേരള ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീണ്‍ വധക്കേസ് കേസ് മാത്രമാണ് കര്‍ണാടക സര്‍കാര്‍ എന്‍ഐഎക്ക് കൈമാറിയിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ യുവമോര്‍ച അണികളുടെ രോഷം അടങ്ങിയിട്ടില്ല. പ്രതിഷേധം തണുപ്പിക്കാന്‍ പ്രവീണിന്റെ വിധവ നൂതന്‍ കുമാരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ 30,350 രൂപ ശമ്പളത്തില്‍ ജോലി നല്‍കി സെപ്റ്റംബര്‍ അവസാനം സര്‍കാര്‍ ഉത്തരവിട്ടിരുന്നു. പ്രവീണ്‍ വധത്തെത്തുടര്‍ന്ന് വീട്ടില്‍ എത്തിയ മുഖ്യമന്ത്രി 25 ലക്ഷം രൂപ സര്‍കാര്‍ സഹായം കൈമാറുകയും ചെയ്തു.
എന്നാല്‍ ദക്ഷിണ കന്നഡ ജില്ലയില്‍ സമകാലം കൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സര്‍കാറും നീതിപുലര്‍ത്തിയില്ലന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പ്രവീണ്‍ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസര്‍കോട് സ്വദേശി മസ്ഊദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍. പ്രവീണ്‍ വധിക്കപ്പെട്ട് 48 മണിക്കൂറിനകം മുഖ്യമന്ത്രി ദക്ഷിണ കന്നഡ ജില്ലയില്‍ തങ്ങിയ സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഹമ്മദ് ഫാസില്‍ (23) കൊല്ലപ്പെട്ടു. ഈ കേസിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് പ്രതികള്‍. ഈ രണ്ട് കുടുംബങ്ങളെയും കാണുകയോ സഹായം നല്‍കുകയോ ചെയ്യാത്ത മുഖ്യമന്ത്രി സന്ദര്‍ശിക്കും എന്ന വാഗ്ദാനം പോലും പാലിച്ചുമില്ല.
പ്രവീണ്‍ വധക്കേസ് മുഖ്യപ്രതികള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചതും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കുന്നതും കേരളത്തിലാണെന്ന് കര്‍ണാടക ബിജെപി നേതാക്കളും പൊലീസും നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ ആദ്യ ദിവസം കേരള മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. പ്രതികളെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം ആവശ്യമാണെന്ന് എന്‍ഐഎ നോടീസില്‍ പറഞ്ഞു. വിവരങ്ങള്‍ ബെംഗ്‌ളൂറിലെ എന്‍ഐഎ സൂപ്രണ്ട് കാര്യാലയത്തിലാണ് അറിയിക്കേണ്ടത്. 080-29510900, 8904241100 എന്നീ നമ്പറുകളിലോ info(dot)blr(dot)nia(at)gov(dot)n എന്ന മെയില്‍ ഐഡിയിലോ വിവരം നല്‍കാവുന്നതാണ്.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Murder-Case, Crime, Investigation, NIA announces cash reward of Rs 14 lakh for information on Praveen Nettaru's killers.
< !- START disable copy paste -->