city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Modi at Karnataka | ഹരിത പാതകള്‍ കാവിയണിയിച്ച് മോദിയാത്ര

മംഗ്‌ളൂറു: (www.kasargodvartha.com) പുഷ്പവൃഷ്ടി പകര്‍ന്ന ആവേശവും മായാ പുഞ്ചിരിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാവിക്കൊടികള്‍ പാറുന്ന പാതകളിലൂടെ തുറന്ന വാഹനത്തില്‍ നടത്തിയ സഞ്ചാരം ഞായറാഴ്ച മാണ്ട്യയുടെ മുഖഛായ മാറ്റി. മുസ്ലിം, ഗൗഡ സമുദായ മൈത്രിയുടെ ഹരിത പാതകളാണ് മാണ്ട്യയുടെ ചരിത്രത്തിലാദ്യം കാവിയണിഞ്ഞത്. മൈസൂറു-ബംഗ്‌ളൂറു അതിവേഗ പാത ഉദ്ഘാടനം നിര്‍വ്വവഹിക്കാന്‍ എത്തിയതായിരുന്നു മോദി.
  
Modi at Karnataka | ഹരിത പാതകള്‍ കാവിയണിയിച്ച് മോദിയാത്ര

മാണ്ട്യ ജില്ലയില്‍ മൂന്നാം പാര്‍ടിയായ ബിജെപിയുടെ പ്രചാരണങ്ങള്‍ മുഖ്യധാരയില്‍ എത്താറില്ല. ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിടങ്ങളിലും പ്രതിനിധാനം ചെയ്യുന്ന ജെഡിഎസ് ആണ് ഒന്നാം കക്ഷി. അവരും കോണ്‍ഗ്രസും തമ്മിലാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ടികളും ഒരുമിച്ചാണ് നിന്നത്. ജെഡിഎസിന്റെ പച്ചക്കൊടി ഈ മേഖലയില്‍ മാനവിക, മതേതര അടയാളം കൂടിയാണ്.
   
Modi at Karnataka | ഹരിത പാതകള്‍ കാവിയണിയിച്ച് മോദിയാത്ര

പണിതീര്‍ന്നില്ല, മഴവെള്ളം കെട്ടി നിന്നുണ്ടാവാന്‍ പോവുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായില്ല തുടങ്ങിയ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെ തിരക്കിട്ടാണ് അതിവേഗ പാത ഉദ്ഘാടനം നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും സാമുദായിക വിദ്വേഷം വോടാക്കി മാറ്റാനും ഉന്നമിട്ടാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. ശനിയാഴ്ച രാത്രി സംഘ്പരിവാര്‍ നടത്തിയ വിദ്വേഷപ്രചാരണ ദൗത്യം രായ്ക്കുരാമാനം പരാചയപ്പെടുത്താന്‍ കഴിഞ്ഞത് മാണ്ട്യയുടെ സുകൃതം. ടിപ്പു സുല്‍ത്വാനെ ഹിന്ദു ധ്വംസകനും ഭീകരവാദിയുമായി ആക്ഷേപിക്കുന്ന സംഘ്പരിവാര്‍ പകരം ഉയര്‍ത്തിക്കാട്ടുന്ന ധീരയോദ്ധാക്കളാണ് ദൊഡ്ഡ നഞ്ചെഗൗഡയും ഉറി ഗൗഡയും. അതിവേഗ പാത ഉദ്ഘാടന ചടങ്ങിന്റേയും മോദിയുടെ റോഡ് ഷോയുടേയും കവാടത്തിലും പാതയോരങ്ങളിലും കാവിക്കൊടികള്‍ക്കും മോദിയുടെ ഫ്‌ലക്‌സിനും ഒപ്പം ഈ ധീരരുടെ ബോര്‍ഡുകളും സ്ഥാപിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്. എന്നാല്‍ ഞായറാഴ്ച പുലര്‍ന്നപ്പോഴേക്കും അവയെല്ലാം മാറ്റി എം വിശ്വേശ്വരായ, കെംപെഗൗഡ, നാല്‍വാഡി കൃഷ്ണരാജ, ബാലഗംഗാധരനാഥ എന്നിവരുടെ ബോര്‍ഡുകള്‍ സ്ഥാപിക്കാനായി.
  
Modi at Karnataka | ഹരിത പാതകള്‍ കാവിയണിയിച്ച് മോദിയാത്ര

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിയും ചടങ്ങില്‍ പങ്കെടുത്തു. ബിജെപി പിന്തുണയോടെ മാണ്ട്യയില്‍ നിന്ന് വിജയിച്ച സുമലത എം പി നരേന്ദ്ര മോദിക്ക് ചടങ്ങില്‍ ഉപഹാരം സമര്‍പ്പിച്ചു. അവര്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന ഓളം നിയമസഭ തെരഞ്ഞെടുപ്പി സൃഷ്ടിക്കാന്‍ കഴിയും. മോദിയുടെ റോഡ്‌ഷോ വീക്ഷിക്കാന്‍ എത്തിയ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടി ധരിച്ച കറുപ്പ് ടി ഷര്‍ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു തവണയാണ് അഴിപ്പിച്ചത്. കറുപ്പ് കണ്ടപ്പോള്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച സുരക്ഷാ സേന ടി ഷര്‍ട് അഴിക്കാന്‍ കുട്ടിയുടെ മാതാവിനോട് ആവശ്യപ്പെട്ടു. പരിശോധന കഴിഞ്ഞ് വീണ്ടും ധരിപ്പിക്കുന്നത് തിരിച്ചു വന്ന സേന തടഞ്ഞു. മോദി കടന്നു പോവും വരെ കുട്ടി അര്‍ധനഗ്‌നായി നിന്നു.
  
Modi at Karnataka | ഹരിത പാതകള്‍ കാവിയണിയിച്ച് മോദിയാത്ര

Keywords:  Mangalore, Karnataka, News, Top-Headlines, Latest-News, Narendra-Modi, Rally, Inauguration, Road, Narendra Modi at Mandya, Karnataka.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia