Moral Policing | 'മംഗ്ളൂറിൽ മലയാളി യുവാവിനും, യുവതിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം, വീഡിയോ പകർത്തുകയും ചെയ്തു'; നാല് പേർ അറസ്റ്റിൽ; 'പിടിയിലായത് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ'
Feb 5, 2024, 19:21 IST
നേരത്തെയും സദാചാര ആക്രമണം ഉൾപെടെയുള്ള മറ്റു കുറ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ നാല് പേരുടെയും പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബീചുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പൊലീസ് അറിയിച്ചു. തീരദേശ കർണാടകയിൽ പ്രത്യേകിച്ച് ദക്ഷിണ കന്നഡ ജില്ലയിൽ സദാചാര പൊലീസിംഗ് കേസുകൾ വർധിച്ചുവരികയാണ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
Keywords : News, Top-Headlines, Malayalam-News, Mangalore, Mangalore-News, National, Moral policing in Mangaluru: Interfaith couple assaulted by pro-Hindutva workers, arrested.