കോളജ് വിദ്യാര്‍ത്ഥിനിയെ വഴിയില്‍ പീഡിപ്പിക്കാന്‍ ശ്രമം; വിവാഹിതനായ യുവാവ് അറസ്റ്റില്‍
Feb 10, 2015, 11:01 IST
മംഗളൂരു: (www.kasargodvartha.com 10/02/2015) ബസിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനു വിവാഹിതനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വിട്ടല്‍ മുറുവയില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.
ബായാര്‍ പടല്‍പെറുവോടിയിലെ രഘു (24) ആണ് അറസ്റ്റിലായത്. 22 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന രഘു, വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കയറിപ്പിടിക്കുകയായിരുന്നു.
അതുവഴി ഒരു ജീപ്പ് കടന്നു പോകുന്നതു കണ്ട് രഘു വിദ്യാര്‍ത്ഥിനിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു വീട്ടില്‍ കയറി ഒളിച്ചു നിന്ന രഘുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. വിട്ടല്‍ പോലീസാണ് രഘുവിനെ അറസ്റ്റു ചെയ്തത്.

SUMMARY: An incident in which rape attempt was made on a college student was reported from Manila Muruva near Vittal on Monday February 9. In this case, the offender tried to subdue a college student, who was walking towards her home after alighting from a bus,