city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Phone Found | പ്രവാസിയുടെ വീട്ടിൽ നിന്ന് കവർന്ന മൊബൈല്‍ ഫോണ്‍ മംഗ്ളൂറിലെ കടയില്‍നിന്ന് പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com) പുല്ലൂരിലെ പ്രവാസി പി പത്മനാഭന്റെ വീട് കുത്തിത്തുറന്ന് കവര്‍ന്ന മൊബൈല്‍ ഫോണ്‍ മംഗ്ളൂറിലെ കടയില്‍നിന്ന് കണ്ടെത്തി. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നവരിലൂടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കര്‍ണാടകയിലെ സഹോദരങ്ങളാണ് പുല്ലൂരില്‍ കവര്‍ച നടത്തിയതെന്ന് തെളിഞ്ഞിരുന്നു.
                    
Phone Found | പ്രവാസിയുടെ വീട്ടിൽ നിന്ന് കവർന്ന മൊബൈല്‍ ഫോണ്‍ മംഗ്ളൂറിലെ കടയില്‍നിന്ന് പിടിച്ചെടുത്തു

കേസിലെ രണ്ടാം പ്രതി ദക്ഷിണ കന്നഡ ജില്ലയിലെ സ്വാദിഖിനെ (23) കഴിഞ്ഞദിവസം പൊലീസ് പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നത്. മംഗ്ളൂറിലെ ഗള്‍ഫ് ബസാറിലാണ് സാംസങ് ഫോണ്‍ വിറ്റത്. ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച പുല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തതിനുശേഷം വൈകീട്ടോടെ മംഗ്ളുറു ജയിലിലേക്ക് തിരിച്ചുകൊണ്ടു പോയതായി എസ് ഐ മധുസൂദനന്‍ മടിക്കൈ പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Mangalore, Theft, Mobile-Phone, Brothers, Kanhangad, Investigation, Custody, Mobile phone stolen from house of an expatriate was seized from a shop in Mangalore.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia