city-gold-ad-for-blogger

Award | ഫോടോ സ്റ്റോറി മത്സരത്തില്‍ ഡോ. ക്രിഷി അവാര്‍ഡ് സ്വന്തമാക്കി കാസര്‍കോട് സ്വദേശിനി മറിയം റശീദ അഭിമാനമായി

മംഗ്‌ളുറു: (www.kasargodvartha.com) ഇന്‍ഡ്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് മംഗ്‌ളുറു ചാപ്റ്റര്‍ സംഘടിപ്പിച്ച 30 വയസിന് താഴെയുള്ളവരുടെ ഫോടോ സ്റ്റോറി മത്സരത്തില്‍ വിജയിച്ച് കാസര്‍കോട് സ്വദേശിനി അഭിമാനമായി. കളനാട് സ്വദേശിയും ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡികല്‍ ഓഫീസറുമായ ഡോ. മുഹമ്മദ് - പരേതയായ സമീറ ദമ്പതികളുടെ മകള്‍ കെഎം മറിയം റശീദയാണ് 2022ലെ ഡോ. ക്രിഷി ഫോടോ സ്റ്റോറി അവാര്‍ഡ് സ്വന്തമാക്കി നേട്ടം കൈവരിച്ചത്.
      
Award | ഫോടോ സ്റ്റോറി മത്സരത്തില്‍ ഡോ. ക്രിഷി അവാര്‍ഡ് സ്വന്തമാക്കി കാസര്‍കോട് സ്വദേശിനി മറിയം റശീദ അഭിമാനമായി

ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ഫോടോ സ്റ്റോറികളുടെ പ്രദര്‍ശനത്തിന്റെ മംഗ്‌ളൂറില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡും 10,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രകൃതിയുടെയും മനുഷ്യ ജീവിതത്തിന്റെ ഉള്ളറകളുടെയും നേര്‍ചിത്രങ്ങള്‍ പകര്‍ത്തിയും വിവരിച്ചുമാണ് മറിയം റശീദ ഏവരുടെയും പ്രശംസ നേടിയത്.
           
Award | ഫോടോ സ്റ്റോറി മത്സരത്തില്‍ ഡോ. ക്രിഷി അവാര്‍ഡ് സ്വന്തമാക്കി കാസര്‍കോട് സ്വദേശിനി മറിയം റശീദ അഭിമാനമായി

മംഗ്‌ളുറു നിട്ടെ ഇന്‍സ്റ്റിറ്റിയൂടില്‍ മാസ് മീഡിയ ആന്‍ഡ് കമ്യൂണികേഷന്‍ വിദ്യാര്‍ഥിനിയാണ്. ചട്ടഞ്ചാല്‍ പി എച് സിയിലെ ഡോ. സാജിദ സഹോദരിയാണ്. പൊതുജനങ്ങള്‍ക്കായി ഫോടോ സ്റ്റോറികളുടെ പ്രദര്‍ശനം ഏപ്രില്‍ 23 വരെ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ കൊടിയല്‍ഗുത്തു സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ചറില്‍ നടക്കും.
             
Award | ഫോടോ സ്റ്റോറി മത്സരത്തില്‍ ഡോ. ക്രിഷി അവാര്‍ഡ് സ്വന്തമാക്കി കാസര്‍കോട് സ്വദേശിനി മറിയം റശീദ അഭിമാനമായി

Keywords: Award-News, Kalanad-News, Photo-Story, Dr-Krishi-Award, National News, Mangalore News, Malayalam News, Mariyam Rasheeda K M, Mariyam Rasheeda K M won of Dr. Krishi Photo Story Award.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia