city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Violence | മൂഡ്ബിദ്രി കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റൈയുടെ കാറിന് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞതായി പരാതി; 'പ്രദേശത്ത് സംഘർഷാവസ്ഥ; പാർടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; പൊലീസുകാരൻ ഉൾപെടെയുള്ളവർക്ക് പരുക്ക്'; നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗ്ളുറു: (www.kasargodvartha.com) നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂടുഷെഡിൽ മൂഡ്ബിദ്രി കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റൈയുടെ കാറിന് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞതായി പരാതി. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഒരു പൊലീസ് ഡ്രൈവർക്കും ഏതാനും പാർടി പ്രവർത്തകർക്കും പരിക്കേറ്റതായും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ ഒരു പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

Violence | മൂഡ്ബിദ്രി കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റൈയുടെ കാറിന് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞതായി പരാതി; 'പ്രദേശത്ത് സംഘർഷാവസ്ഥ; പാർടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; പൊലീസുകാരൻ ഉൾപെടെയുള്ളവർക്ക് പരുക്ക്'; നിരോധനാജ്ഞ പ്രഖ്യാപിച്ചു

'ബിജെപി പ്രവർത്തകർ മൂടുഷെഡിൽ ഒത്തുകൂടി സംസാരിക്കുന്നുണ്ടായിരുന്നു. ആകസ്മികമായി, മിഥുൻ റൈയുടെ കാർ അതുവഴി കടന്നുപോകുകയും ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് തിരിച്ചടിച്ചു. സ്ഥിതിഗതികൾ രൂക്ഷമാവുകയും അതിനിടെ അക്രമികൾ കാറിന് നേരെ കല്ലെറിയുകയായിരുന്നു', ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. കല്ലേറുണ്ടായതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു . കുറച്ച് പേർക്ക് പരുക്കേറ്റതായും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത്, അധികൃതർ സെക്ഷൻ 144 ഏർപെടുത്തി, പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. പ്രവേശനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി മൂടുഷെഡ്ഡിൽ ചെക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.

Keywords: Manglore, News, Violence, Car, Congress, BJP, Complaint, Police, Injured, Mangaluru: Stones pelted at Mithun Rai's car.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia