കാസര്‍കോട് സ്വദേശിയായ ഗുണ്ടാതലവന്‍ മംഗളൂരുവില്‍ പിടിയില്‍
Feb 2, 2018, 13:55 IST
മംഗളൂരു: (www.kasargodvartha.com 02.02.2018) കാസര്‍കോട് സ്വദേശിയായ ഗുണ്ടാതലവനെ മംഗളൂരു സൗത്ത് ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. കാസര്‍കോട് ഉപ്പളയിലെ മുഹമ്മദ് റഫീഖ് എന്ന നപ്പട്ടെ റഫീഖിനെ (29)യാണ് കെ.സി റോഡില്‍ വെച്ച് സ്‌ക്വാഡ് പിടികൂടിയത്. മൂന്ന് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ 13 ഓളം കേസുകളില്‍ പ്രതിയാണ് റഫീഖെന്ന് ആന്റി റൗഡി സ്‌ക്വാഡ് കമ്മീഷണര്‍ പറഞ്ഞു.
പുത്തൂര്‍ ടൗണ്‍, പുത്തൂര്‍ റൂറല്‍ പോലീസ് സ്‌റ്റേഷന്‍ റഫീഖിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഉള്ളാള്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു ഫ്‌ളാറ്റില്‍ കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസും റഫീഖിനെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Mangalore, National, News, Arrest, Case, Police, Top-HeadlinesMangaluru: Police arrest notorious inter-state rowdy wanted in 13 cases.
< !- START disable copy paste -->