city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mangaluru Airport | അറ്റകുറ്റപണികള്‍: മംഗ്‌ളുറു വിമാനത്താവളം ജനുവരി 27 മുതല്‍ 4 മാസത്തേക്ക് പകല്‍ സമയത്ത് അടച്ചിടും; രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസുണ്ടാവില്ല

മംഗ്‌ളുറു: (www.kasargodvartha.com) മംഗ്‌ളുറു അന്താരാഷ്ട്ര വിമാനത്താവളം 2023 ജനുവരി 27 മുതല്‍ നാല് മാസത്തേക്ക് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട് അധികൃതര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. റണ്‍വേയില്‍ അടക്കം അറ്റകുറ്റപണികള്‍ക്കും മറ്റുമായാണ് അടച്ചിടുന്നത്. 2023 മെയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയില്‍ പ്രവൃത്തികള്‍ നടക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
                 
Mangaluru Airport | അറ്റകുറ്റപണികള്‍: മംഗ്‌ളുറു വിമാനത്താവളം ജനുവരി 27 മുതല്‍ 4 മാസത്തേക്ക് പകല്‍ സമയത്ത് അടച്ചിടും; രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസുണ്ടാവില്ല

2,450 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് റണ്‍വേ 2006 മെയ് മാസത്തിലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രണ്ട് റണ്‍വേകളുള്ള കര്‍ണാടകയിലെ ആദ്യത്തെ വിമാനത്താവളമാണ് മംഗ്‌ളുറു. രാത്രിയിലും കുറഞ്ഞ ദൃശ്യപരതയിലും വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന റണ്‍വേ സെന്‍ട്രല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയകളുടെ (RESA) മെച്ചപ്പെടുത്തലുകളും പ്രവൃത്തിയില്‍ ഉള്‍പെടുന്നു.
            
Mangaluru Airport | അറ്റകുറ്റപണികള്‍: മംഗ്‌ളുറു വിമാനത്താവളം ജനുവരി 27 മുതല്‍ 4 മാസത്തേക്ക് പകല്‍ സമയത്ത് അടച്ചിടും; രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസുണ്ടാവില്ല

കോഴിക്കോട്ട് ഐഎക്സ് 1344 വിമാനാപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ അന്വേഷണ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷയും വര്‍ധിപ്പിക്കും. നിര്‍മാണ പ്രവര്‍ത്തങ്ങള്‍ കണക്കിലെടുത്ത് വിമാനങ്ങളുടെ സമയത്തില്‍ മാറ്റമുണ്ടാവുമെന്നും എന്നാല്‍ അന്തര്‍ദ്ദേശീയ, ആഭ്യന്തര വിമങ്ങള്‍ ഒന്നും തന്നെ റദ്ദാക്കില്ലെന്നുമാണ് വിവരം. 50 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 2020 ഒക്ടോബറില്‍ അദാനി ഗ്രൂപിന് മംഗ്‌ളുറു വിമാനത്താവളം കൈമാറിയിരുന്നു.

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Airport, Travel, Passenger, Mangaluru International Airport to not handle aircraft from 9.30 a.m. to 6 p.m. for about four months from January 27.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia