city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു കലാപം: ബഷീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ അറസ്റ്റില്‍

മംഗളൂരു:(www.kasargodvartha.com 06/01/2018) ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നാലെ കൊട്ടാര്‍ ചൗക്കിയിലെ ബഷീറി (47)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളടക്കം നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. സന്ദേശ്, ധനുഷ്, സ്രുജിത്ത്, കിഷന്‍ എന്നിവരാണ് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയും മറ്റൊരാള്‍ മഞ്ചേശ്വരം സ്വദേശിയുമാണ്. മറ്റു രണ്ട് പേര്‍ മംഗളൂരു സ്വദേശികളാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മംഗളൂരു കൊട്ടാര്‍ ചൗക്കിയില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബഷീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരികയാണ് ബഷീര്‍. രാത്രി കടയടക്കാന്‍ നേരം കടയിലേക്ക് കയറി വന്ന ഏഴംഗ സംഘം ബഷീറിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മംഗളൂരുവില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ദീപക് റാവു കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ബഷീര്‍ റോഡിലേക്ക് ഇറങ്ങി സഹായത്തിന് കേഴുന്നതിനിടെ അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവര്‍ ശേഖറാണ് ആശുപത്രിയില്‍ എത്തിച്ചത്. ബഷീര്‍ നിരപരാധിയാണെന്നും യാതൊരു പ്രശ്നങ്ങള്‍ക്കും പോകാതെ കുടുംബം പോറ്റാന്‍ ജോലി ചെയ്ത് കഴിഞ്ഞിരുന്ന ആളാണെന്നും ബഷീറിന്റെ ബന്ധു ഹക്കീം പറഞ്ഞു.
മംഗളൂരു കലാപം: ബഷീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ അറസ്റ്റില്‍

ബഷീറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള കടയിലെ സി സി ടി വിയില്‍ നിന്നും ലഭിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചില വാര്‍ത്താചാനലുകളിലും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് പ്രതികളെ പിടിക്കൂടാന്‍ പോലീസിനെ സഹായിച്ചത്. എന്നാല്‍ വീഡിയോ പ്രചരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരും ഷെയര്‍ ചെയ്യരുതെന്ന് മംഗളൂരു പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് തിരസ്‌കരിക്കുന്ന പക്ഷം അത്തരം ആളുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പ്രചരിപ്പിച്ച ചാനലുകള്‍ക്ക് ഇതിനകം തന്നെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ബഷീറിന് പുറമെ ബന്ദറിലെ അബ്ദുര്‍ റസാഖിന്റെ മകന്‍ മുബഷിറി(22)നും ബുധനാഴ്ച രാത്രി വെട്ടേറ്റിരുന്നു. കാട്ടിപ്പള്ളയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ദീപക് എന്ന ദീപു കൊല്ലപ്പെട്ടത്. പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടുകയായിരുന്നു.

Related News:
കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; പ്രതികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടി

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ വ്യാപക ആക്രമണം; 2 പേര്‍ക്ക് വെട്ടേറ്റു, നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Murder-attempt, Arrest, Police, Hospital, Attack, Mangaluru: Four arrested for attack on Basheer; police urge not to share video of incident

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia