Flight Delayed | മംഗളൂറു-ദുബൈ എയര്‍ ഇന്‍ഡ്യ വിമാനം പുറപ്പെടാന്‍ 13 മണിക്കൂര്‍ വൈകി
Jul 12, 2023, 10:43 IST
മംഗളൂറു: (www.kasargodvartha.com) മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം പറന്നുയര്‍ന്നത് ചൊവ്വാഴ്ച ഉച്ച 12.10ന്. യന്ത്രതകരാര്‍ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സര്‍വീസ് നടത്തിയത്.
തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരില്‍ 161 പേര്‍ ചൊവ്വാഴ്ച ബദല്‍ വിമാനത്താവളത്തില്‍ ദുബായിലേക്ക് പോയി. ഏഴു പേര്‍ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
Keywords: Managlore, News, National, Dubai, Flight, Delayed, Mangaluru: Dubai bound flight delayed by 13 hours.