city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂറിന്റെ മുഖം നഷ്ടമായി; സെൻട്രൽ മാർകെറ്റ് കെട്ടിടം ഇടിച്ചുനിരത്തി

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 27.05.2021) ആറു പതിറ്റാണ്ട് മംഗളുറു നഗരത്തിന്റെ വാണിജ്യ കേന്ദ്രമായിരുന്ന സിറ്റി സെൻട്രൽ മാർകെറ്റ് കോർപറേഷൻ അധികൃതർ ഇടിച്ചുനിരത്തി. കോവിഡ് ലോക്ഡൗൺ പൊളിക്കൽ നടപടി എളുപ്പമാക്കി. കണ്ണൂർ, കാസർക്കോട്, കുടക് സ്വദേശികളാണ് മാർകെറ്റിലെ വ്യാപാരികൾ ഭൂരിഭാഗവും.

മംഗളൂറിന്റെ മുഖം നഷ്ടമായി; സെൻട്രൽ മാർകെറ്റ് കെട്ടിടം ഇടിച്ചുനിരത്തി

മംഗളുറു സ്മാർട് സിറ്റി ലിമിറ്റഡ് കമ്പനിയുടെ നൂതന വാണിജ്യ സമുച്ചയം നിർമിക്കുന്നതിനാണ് പഴയ കെട്ടിടങ്ങൾ പൊളിച്ചത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ മാർകെറ്റിൽ വ്യാപാരം നിറുത്തലാക്കാൻ 2008-09 ൽ കോർപറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ എതിർപ്പും കോടതികയറ്റവും കോർപറേഷന് ഫൻഡില്ലാത്ത അവസ്ഥയും കാരണം നടപ്പാക്കാനായില്ല.

സ്മാർട് സിറ്റി പദ്ധതിയിൽ കേന്ദ്രം അനുവദിക്കുന്ന ഫൻഡും കോർപറേഷനിലെ ബി ജെ പി ഭരണവും അനുകൂലമായതാണ് നിലവിലെ സാഹചര്യം. പഴം, പച്ചക്കറി, മീൻ, ഇറച്ചി, പൂവ്, പത്രങ്ങളും പ്രസിദ്ധീകരണങ്ങളും തുടങ്ങിയവയുടെ കച്ചവടമാണ് ഇവിടെ നടന്നത്.

Keywords:  Karnataka, News, Mangalore, Building, JCB, Development project, Business-man, Shop, Mangalore loses face; The Central Market building was demolished.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia