വിവാഹ വാഗ്ദാനം നല്‍കി പീഡനം, കുഞ്ഞായതിനു പിന്നാലെ വാഗ്ദാനത്തില്‍ നിന്നും പിന്മാറി; വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ പ്രതിയെ 7 വര്‍ഷം കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി, പിഴയടച്ചാല്‍ ഒരു ലക്ഷം രൂപ കുഞ്ഞിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാനും നിര്‍ദേശം
Jul 4, 2019, 11:13 IST
മംഗളൂരു : (www.kasargodvartha.com 04.07.2019) യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ ഏഴു വര്‍ഷം കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. നരിമൊഗറുവിലെ ഉമേഷിനെ (34)യാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയില്‍ശിക്ഷ അനുഭവിക്കണം.
അയല്‍ക്കാരിയായ യുവതിയുമായി സൗഹൃദത്തിലായ ശേഷം 2009-ല്‍ വിവാഹവാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുയായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇതോടെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി ഉമേഷിനെ സമീപിച്ചെങ്കിലും നിരസിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
ഡി.എന്‍.എ. പരിശോധനയില്‍ കുട്ടി ഉമേഷിന്റേതുതന്നെയെന്ന് തെളിഞ്ഞു. ഒന്നര ലക്ഷം രൂപ പിഴയില്‍ 40,000 രൂപ യുവതിക്ക് നല്‍കാനും ഒരു ലക്ഷം രൂപ കുഞ്ഞിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാനും കോടതി വിധിച്ചു. കുഞ്ഞിന്റെ മാസംതോറുമുള്ള ചെലവ് ഉമേഷ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Mangalore, Crime, court, Molestation, Man gets 7-year rigorous imprisonment for cheating
< !- START disable copy paste -->
Keywords: News, National, Top-Headlines, Mangalore, Crime, court, Molestation, Man gets 7-year rigorous imprisonment for cheating
< !- START disable copy paste -->