Accident | സ്‌കൂടറും കാറും കൂട്ടിയിടിച്ച് പിതാവ് മരിച്ചു; മകന് ഗുരുതര പരുക്ക്
Aug 13, 2023, 10:58 IST
മംഗ്ളുറു: (www.kasargodvartha.com) സ്‌കൂടറും കാറും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. മകന് ഗുരുതര പരുക്കേറ്റു. തൊക്കോട്ടിനടുത്തുള്ള ചോമ്പുഗുഡ്ഡെയിലാണ് അപകടം നടന്നത്. മംഗ്ളുറു അലേക്കല സ്വദേശി അബ്ബാസ് (58) ആണ് മരിച്ചത്. മകൻ നൗശാദ് ആശുപത്രിയിൽ ചികിത്സയിലാണ്.
അബ്ബാസും നൗശാദും സ്‌കൂടറിൽ ദേർളക്കട്ടെ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച സ്‌കൂടറും കാറും കൂട്ടിയിടിക്കുകയായിരുന്നു.
അബ്ബാസും നൗശാദും സ്‌കൂടറിൽ ദേർളക്കട്ടെ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച സ്‌കൂടറും കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അബ്ബാസും നൗശാദും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ അബ്ബാസിനെയും മകനെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അബ്ബാസ് യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
Keywords: Accident, Mangalore, Chembugudde, Karnataka, Car, Scooter, Collision, Deralakatte, Man died in car-scooter collision.
Keywords: Accident, Mangalore, Chembugudde, Karnataka, Car, Scooter, Collision, Deralakatte, Man died in car-scooter collision.