Accident | മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് മരണം
● മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
● അപകടത്തിൽ മരിച്ചത് അബ്ദുൽ അസീസിന്റെ മക്കളാണ്.
● അപകടത്തിൽപ്പെട്ട കാറിൽ ഒമ്പത് പേരുണ്ടായിരുന്നു.
● പരിക്കേറ്റവരെ മൈസൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളൂരു: (KasargodVartha) ഗുണ്ടൽപേട്ടയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി അരിമ്പ്ര സ്വദേശി അബ്ദുൽ അസീസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അസീസിന്റെ മക്കളായ മുസ്കാനുൽ ഫിർദൗസ് (21), ഷെഹ്സാദ് (24) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ട ബെണ്ടഗള്ളി ഗേറ്റിലായിരുന്നു അപകടം.
അഞ്ച് കുട്ടികളടക്കം ഒമ്പത് പേരടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. കാറിൻ്റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. അബ്ദുൽ അസീസ് (45), സഅദിയ (25), സിനാൻ (17), ആദിൽ (16), ഷാനിജ് (16), ആദം (4), ആയത്ത് (എട്ട് മാസം) എന്നിവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. മൈസൂരു അപ്പോളോ, കെവിസി, ഐ.എസ്.എസ് ആശുപത്രികളിലായാണ് പരിക്കേറ്റവർ കഴിയുന്നത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
Two Malayalis from Malappuram, Muskanul Firdous (21) and Shehzad (24), died in a car-traveler collision in Gundlupet. They were traveling with their family of nine, including five children. Seven others, including Abdul Azeez, sustained injuries and are receiving treatment in Mysore hospitals; three are in critical condition.
#CarAccident #Kerala #Gundlupet #MalayaliFamily #Tragedy #RoadAccident