പെണ്‍കുട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരന് ജീവപര്യന്തം തടവ് ശിക്ഷ
Oct 14, 2018, 11:48 IST
മംഗളൂരു: (www.kasargodvartha.com 14.10.2018) പെണ്‍കുട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രുദ്രമുനി എന്ന യുവാവിനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കുമാറിനെ(31) യാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബി മുരളീധര പൈ ശിക്ഷിച്ചത്.
2016 ഡിസംബര്‍ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദീപും രുദ്രമുനിയും തൊക്കോട്ട് കൂത്താറിലെ മമ്ത മെന്‍സ് ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരായിരുന്നു. ശിക്കാരിപുര സ്വദേശിയായ പ്രദീപും ബെല്ലാരി സ്വദേശിയായ രുദ്രമുനിയും ബ്യൂട്ടിപാര്‍ലറുള്ള അതേ കെട്ടിടത്തിലെ ഒരേ മുറിയിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഇതിനിടെയാണ് ഒരു പെണ്‍കുട്ടിയെ ചൊല്ലി ഇരുവരും നിരന്തരം തര്‍ക്കത്തിലേര്‍പെട്ടത്. തര്‍ക്കം രൂക്ഷമാവുകയും കൈയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് രുദ്രമുനിയെ പ്രദീപ് കുമാര്‍ നെഞ്ചില്‍ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
സംഭവസമയം മറ്റു രണ്ട് സുഹൃത്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. രുദ്രമുനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ സുഹൃത്തുക്കള്‍, ഫോറന്‍സിക് വിദഗ്ദ്ധ വിജയലക്ഷ്മി, ബ്യൂട്ടിപാര്‍ലര്‍ ഉടമ രമേശ് എന്നിവരുള്‍പ്പെടെ 22 സാക്ഷികളെ വിസ്തരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Crime, court, National, Life imprisonment for murder case accused
< !- START disable copy paste -->