കര്‍ണാടകയില്‍ ബസിന് പിറകില്‍ ഇന്നോവ കാറിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു
Sep 4, 2017, 17:34 IST
ഉഡുപ്പി (കര്‍ണാടക): (www.kasargodvartha.com 04.09.2017) കര്‍ണാടക ഉദ്യാവര്‍ ദേശീയപാതയില്‍ ബസിന് പിറകില്‍ ഇന്നോവ കാറിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉപ്പള പത്വാടി അര്‍ഷിമാര്‍ ഹൗസില്‍ മഹ് മൂദിന്റെ മകനും ഉപ്പളയിലെ വസ്ത്രക്കടയിലെ ജീവനക്കാരനുമായ മിച്ചു എന്ന മുഹമ്മദ് മിര്‍ഷാദ് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഉദ്യാവറില്‍ വെച്ച് അപകടമുണ്ടായത്. ഉഡുപ്പിയില്‍ നിന്നും കൗപിലേക്ക് പോവുകയായിരുന്ന ബസിനു പിറകില്‍ ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ പത്വാടിയിലെ അപ്പു എന്ന നൗഫല്‍ (21), മുഹമ്മദ് ഇര്‍ഷാദ് (21), അര്‍ബാസ് (21), ഫവാസ് (21), സക്കീര്‍ (20), മണ്ണംകുഴിയിലെ അര്‍ഫാസ് (20) എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ നൗഫലിന്റെ നില ഗുരുതരമാണ്.
ആള്‍ക്കാരെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ മിര്‍ഷാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, kasaragod, Kerala, Death, Accident, Mangalore, Kasaragod native dies in accident at Udyavara