city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Climber | ടിപ്പുവിന്റെ കോട്ടയുടെ പിന്‍പുറം 1500 അടി ചവിട്ടിക്കയറി; ജ്യോതിരാജിന് റെകോര്‍ഡ് നേട്ടം

മംഗ്‌ളുറു: (www.kasargodvartha.com) ബെല്‍തങ്ങാടി ജമലബാദ് കോട്ടയുടെ പിന്‍ഭാഗത്തൂടെ 1500 അടി രണ്ടേകാല്‍ മണിക്കൂറില്‍ കയറി മലകയറ്റക്കാരന്‍ ജ്യോതിരാജ് എന്ന കൊതി രാജിന്റെ റെകോര്‍ഡ്. ഗഡയ്ക്കല്ല് എന്നുകൂടി അറിയപ്പെടുന്ന 1794ല്‍ ടിപ്പുസുല്‍ത്വാന്‍ പണിയിച്ച കോട്ടക്ക് സമുദ്ര നിരപ്പില്‍ നിന്ന് 1700 അടി ഉയരമുണ്ട്. രാവിലെ 9.45ന് തുടങ്ങി ഉച്ച 12ന് 1500 അടി കീഴടക്കിയതിന്റെ അടയാളമായി ജ്യോതിരാജ് കര്‍ണാടകയുടെ പതാക നാട്ടി. മാതാവ് ജമലാബീയുടെ ഓര്‍മക്കായി ടിപ്പുസുല്‍ത്വാന്‍ പാറക്കുന്നില്‍ രൂപപ്പെടുത്തിയ കോട്ടയുടെ മുന്‍ഭാഗത്ത് 1876 പടവുകള്‍ ഉണ്ട്.
         
Climber | ടിപ്പുവിന്റെ കോട്ടയുടെ പിന്‍പുറം 1500 അടി ചവിട്ടിക്കയറി; ജ്യോതിരാജിന് റെകോര്‍ഡ് നേട്ടം

കോട്ട നാലാം മൈസൂറു യുദ്ധം നടന്ന 1799ല്‍ ബ്രിടീഷുകാര്‍ പിടിച്ചെടുത്തിരുന്നു. നിലവില്‍ കര്‍ണാടക സര്‍കാറിന്റെ അധീനതയിലാണ് കോട്ട. തടാകം അതിരിടുന്ന കോട്ടയില്‍ ശത്രുസൈന്യങ്ങളെ വിദൂരതയില്‍ നിന്ന് നിരീക്ഷിക്കാന്‍ കൊത്തളങ്ങള്‍ സ്ഥാപിച്ചിരുന്നു. മധ്യത്തില്‍ സജ്ജീകരിച്ച വിശാലമായ മഴവെള്ള സംഭരണിയുണ്ട്. കോട്ടയുടെ വടക്കു ഭാഗത്ത് ടിപ്പുസുല്‍ത്വാന്റെ കാലം മുതലുള്ള ശ്രീ ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ഥനക്ക് ശേഷമാണ് ജ്യോതികുമാര്‍ തന്റെ സാഹസിക യജ്ഞത്തിന് തുടക്കം കുറിച്ചത്.

ബെല്‍തങ്ങാടി എംഎല്‍എ ഹരീഷ് പൂഞ്ച,ധര്‍മസ്ഥല ധര്‍മ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്‌ഡെ, ജില്ലാ, വനം അധികൃതര്‍ തുടങ്ങിയവരുടെ അനുമതിയോടെയായിരുന്നു യജ്ഞം. മുന്‍കരുതലായി കോട്ടക്ക് താഴെ വല കെട്ടിയിരുന്നു. ജ്യോതികുമാര്‍ ഉള്‍പെടെ എട്ടംഗ സംഘം രണ്ടു ദിവസമായി സ്ഥലത്ത് തങ്ങിയാണ് ഒരുക്കങ്ങള്‍ നടത്തിയത്. യുവാക്കള്‍ക്ക് സാഹസിക കയറ്റങ്ങള്‍ പരിശീലിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന് ജ്യോതികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2013ല്‍ കര്‍ണാടകയിലെ 830 അടി ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം, ചിത്രദുര്‍ഗ കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ കയറിയ 32 കാരനായ ജ്യോതികുമാര്‍ കര്‍ണാടക തേനി സ്വദേശിയാണ്.
                
Climber | ടിപ്പുവിന്റെ കോട്ടയുടെ പിന്‍പുറം 1500 അടി ചവിട്ടിക്കയറി; ജ്യോതിരാജിന് റെകോര്‍ഡ് നേട്ടം

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Travel, Travel&Tourism, Tourism, Jyothi Raj scaled historic Gadaikallu.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia