കടയിലെത്തിയയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് 35000 രൂപ കവർന്നതായി പരാതി
May 12, 2021, 21:45 IST
മംഗളുറു: (www.kasargodvartha.com 12.05.2021) കടയിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് 35000 രൂപ കവർന്നതായി പരാതി. ഒരു സ്ത്രീയാണ് കട നടത്തുന്നത്. മംഗളുറു തൊക്കോട്ടിലെ ടി സി റോഡിൽ വെച്ചാണ് സംഭവം നടന്നത്.
ബൈകിലെത്തിയയാൾ കടയിൽ നിന്ന് സിഗരറ്റ് വാങ്ങി പുകവലിക്കാൻ തുടങ്ങി. എന്നാൽ കടയ്ക്കരികിൽ പുകവലിക്കുന്നത് യുവതി തടഞ്ഞു. അതിനുശേഷം അയാൾ കുടിവെള്ളം ആവശ്യപ്പെട്ടു. ഫ്രിഡ്‌ജിൽ നിന്നും വെള്ളം എടുത്ത് കൊണ്ടുവരുന്നതിനിടെ അയാൾ മിന്നൽ വേഗത്തിൽ കടയിലേക്ക് ഓടിക്കയറി പണമടങ്ങിയ പേഴ്‌സെടുത്ത് ബൈകിൽ കടന്നു കളഞ്ഞതായി യുവതി പറഞ്ഞു.
ഉള്ളാൾ പൊലീസ് മോഷണത്തിന് കേസെടുത്തു. കടയ്ക്ക് എതിർവശത്തുള്ള നഴ്സിംഗ് കോളജിന്റെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു.
Keywords: Karnataka, News, Mangalore, Shop, Robbery, Bike, Complaint, Police, Case, It is alleged that the shopkeeper stole Rs 35,000 by asking for water to drink.
< !- START disable copy paste -->