മരമിൽ ഉടമ ഇസ്മാഈലിനെ ഭാര്യയും അയൽവാസിയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിലെ നാലാം പ്രതിയെ ഒന്നര വർഷത്തിന് ശേഷം ഒളിത്താവളം വളഞ്ഞ് സാഹസികമായി അറസ്റ്റ് ചെയ്തു
Aug 8, 2021, 14:32 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.08.2021) മരമിൽ ഉടമ ഇസ്മാഈലിനെ ഭാര്യയും അയൽവാസിയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിലെ നാലാം പ്രതിയെ ഒന്നര വർഷത്തിന് ശേഷം ഒളിത്താവളം വളഞ്ഞ് സാഹസികമായി പൊലീസ് അറസ്റ്റ് ചെയ്തു.
തലപ്പാടി കെ സി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂര്‍ കിദമ്ബാടിയില്‍ താമസക്കാരനുമായ ഇസ്മാഈലി(50) ന്റെ കൊലപാത കേസിൽ നാസിർ ഹുസൈനെ (35) യാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാറും സീനിയർ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രശേഖരൻ, ഡ്രൈവർ പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ ലിജോ, ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗം ഗോകുൽ തുടങ്ങിയവർ ചേർന്ന് പിടികൂടിയത്.
കൊല്ലപ്പെട്ട ഇസ്മാഈലിൻ്റെ ഭാര്യ ആഇശ (42), അയല്‍വാസി മുഹമ്മദ് ഹനീഫ (35), അറാഫത്ത് (32) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതി സിദ്ദിഖിനെ പിടികൂടാനുണ്ട്.
2020 ജനുവരി 19 ന് അര്‍ധരാത്രി 12 മണിയോടെയാണ് മരമിൽ ഉടമയായ ഇസ്മാഈൽ മരിക്കുന്നത്.
മദ്യപിച്ച് കിടപ്പറയില്‍ ഉറങ്ങിക്കിടന്ന ഇസ്മാഈലിനെ കൊലപ്പെടുത്താനായി മംഗളൂരുവിൽ നിന്നും കൊലയാളി സംഘം എത്തിയപ്പോൾ ഭാര്യയും അയൽവാസിയും പുറത്തിറങ്ങി നില്‍ക്കുകയും കൂട്ടാളികൾ മുറിക്കുള്ളില്‍ കയറി ഇസ്മാഈലിനെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കൊലയാളി സംഘത്തിൽപ്പെട്ട ഹനീഫിൻ്റെ സുഹൃത്തുക്കൾ കര്‍ണാടകയില്‍ ചില കേസുകളില്‍ പ്രതികളാണ്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട ഇവരുടെ രഹസ്യതാവളം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
10,000 രൂപയാണ് ഇസ്മാഈലിനെ കൊലപ്പെടുത്തുന്നതിനായി ഭാര്യ ആഇശ അയൽവാസി വഴി കൊലയാളികൾക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.
കൊല നടത്തിയതിൻ്റെ പിറ്റേ ദിവസം രാവിലെ ആഇശ തന്നെയാണ് അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ച് ഭര്‍ത്താവ് മരിച്ചുകിടക്കുന്ന വിവരം അറിയിച്ചത്.
കൊല്ലപ്പെട്ട ഇസ്മാഈലിന്റെ സഹോദരനും ബന്ധുക്കളുമെത്തി നോക്കിയപ്പോള്‍ കഴുത്തിന് പിന്നില്‍ കയര്‍ കുരുങ്ങിയത് പോലുള്ള പാട് കണ്ടതോടെ സംശയമുണ്ടാവുകയും ഇക്കാര്യം ചോദിച്ചപ്പോള്‍ ഇസ്മാഈല്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്നും താനും അയല്‍വാസി മുഹമ്മദ് ഹനീഫയും കെട്ടഴിച്ച് താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചതായും പോസ്റ്റുമോര്‍ടെം ഒഴിവാക്കാനാണ് മരണവിവരം പൊലീസില്‍ അറിയിക്കാതിരുന്നതെന്നുമാണ് ആഇശ പറഞ്ഞത്.
ആഇശയുടെ പെരുമാറ്റത്തിലും ഇസ്മാഈലിന്റെ കഴുത്തിന് പിറകില്‍ കയര്‍ കുരുങ്ങിയതിന്റെ പാട് കണ്ടതിനാലും സംശയം പ്രകടിപ്പിച്ച് സഹോദരനാണ് പൊലീസില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ആഇശയും അയൽവാസി മുഹമ്മദ് ഹനീഫയും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിവന്നിരുന്നുവെന്നും ഇക്കാര്യം ഇസ്മാഈല്‍ ചോദ്യം ചെയ്തതോടെ പ്രശ്‌നങ്ങളുണ്ടായെന്നുമാണ് പൊലീസ് റിപോർട്.
സ്ഥിരമായി കിദമ്ബാടിയില്‍ ഉണ്ടാകാറുള്ള ഹനീഫിന്റെ സുഹൃത്തുക്കളെ 10,000 രൂപയ്ക്ക് കൊല നടത്താൻ ഉറപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പോസ്റ്റുമോര്‍ടെം നടത്തിയ പൊലീസ് സര്‍ജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം രണ്ട് ആണ്‍മക്കളും ഒരു മകളുമുള്ള ഇസ്മാഈല്‍ മദ്യപിച്ച് വന്ന് തന്നെ ഉപദ്രവിക്കുന്നതിനാലാണ് കൊല നടത്താന്‍ അയല്‍വാസിയുടെ സഹായം തേടിയതെന്നാണ് ആഇശ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ആഇശയും ഹനീഫും അവിഹിത ബന്ധം നിഷേധിച്ചിരുന്നു.
< !- START disable copy paste -->

Keywords: Kasaragod, Manjeshwaram, Kerala, News, Top-Headlines, Murder, Murder-case, Arrest, Accuse, Thalappady, Police, Investigation, Mangalore, Karnataka, Crime, Ismail murder case; Another arrested.