city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mangalore Airport | മംഗ്ളൂറിൽ വിമാനത്തിൽ പക്ഷിയിടിച്ചപ്പോൾ പണികിട്ടിയത് ബെംഗ്ളൂറിലേക്കുള്ള യാത്രക്കാർക്ക്; 'വിമാനം പൊടുന്നനെ റദ്ദാക്കി ദുബൈയിലേക്ക് തിരിച്ചുവിട്ടു; പകരം സംവിധാനമില്ലാതെ കുടുങ്ങി'; ഡിജിസിഎ അന്വേഷണം വേണമെന്ന് ആവശ്യം

മംഗ്ളുറു: (www.kasargodvartha.com) മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് ഈ വിമാനത്തിന്റെ സർവീസ് റദ്ദാക്കുകയും പകരം ബെംഗ്ളൂറിലേക്കുള്ള വിമാനം ദുബൈയിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു. മംഗ്ളുറു - ബെംഗ്ളുറു വിമാനം റദ്ദാക്കിയാണ് ഈ വിമാനം ദുബൈയിലേക്ക് പറത്തിയത്.

Mangalore Airport | മംഗ്ളൂറിൽ വിമാനത്തിൽ പക്ഷിയിടിച്ചപ്പോൾ പണികിട്ടിയത് ബെംഗ്ളൂറിലേക്കുള്ള യാത്രക്കാർക്ക്; 'വിമാനം പൊടുന്നനെ റദ്ദാക്കി ദുബൈയിലേക്ക് തിരിച്ചുവിട്ടു; പകരം സംവിധാനമില്ലാതെ കുടുങ്ങി'; ഡിജിസിഎ അന്വേഷണം വേണമെന്ന് ആവശ്യം

ഇതോടെ മംഗ്ളൂറിൽ നിന്ന് ബെംഗ്ളൂറിലേക്കുള്ള നിരവധി പേരുടെ യാത്ര മുടങ്ങി. ഇതിന് പിന്നാലെ തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി ഡിജിസിഎയുടെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഈ വിമാനത്തിലെ യാത്രക്കാർ ഇപ്പോൾ. തങ്ങൾക്കുണ്ടായ പ്രയാസത്തിന് മതിയായ പരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. നൂറിലധികം ആഭ്യന്തര യാത്രക്കാരാണ് പെരുവഴിയിലായതെന്നാണ് ആരോപണം.

'80 വയസ് പ്രായമുള്ള , വീൽചെയറിൽ യാത്ര ചെയ്യുന്ന എന്റെ ബന്ധുവിന് ഇൻഡിഗോയിൽ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് വിമാനം റദ്ദാക്കി. സഹായമോ പിന്തുണയോ ലഭിച്ചില്ല. എനിക്ക് അവരെ വൈകുന്നേരത്തെ വിമാനത്തിൽ അയക്കേണ്ടിയും ഹോടെലിൽ മുറിയെടുക്കേണ്ടിയും വന്നു', ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മംഗ്ളുറു വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലത്തെ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പിന്നീട് ബെംഗ്ളൂറിലേക്കുള്ള വിമാനം പകരം ഏർപാടാക്കി രാവിലെ 11.05ന് പുറപ്പെടുകയായിരുന്നു.

Keywords: News, National, Passangers, Indigo Flight, MLA, Mnagalore Airportt, Dubai, DGCA, Investigation, Irate passengers demand DGCA probe after IndiGo flight diversion at MIA.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia