city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാത്തിരിപ്പിന് ശേഷം പിറന്ന ആണ്‍ത്തരിയെ മതിവരുവോളം താലോലിക്കാന്‍ പോലും ആ ദമ്പതികള്‍ക്ക് കഴിഞ്ഞില്ല; നടുക്കം വിട്ടുമാറാത്ത വീട്ടില്‍ ആശ്വാസമേകാന്‍ ബാലാവകാശ കമ്മീഷന്‍ എത്തി

കാസര്‍കോട്: (www.kasargodvartha.com 18.06.2019) ഏഴ് വര്‍ഷത്തെ പ്രാര്‍ഥനയുടെയും ചികിത്സയുടെയും ഫലമായി പിറന്ന കുഞ്ഞ് മരിച്ച നടുക്കത്തിലാണ് ഗംഗാധരന്‍ ജാനകി ദമ്പതികള്‍. കാസര്‍കോട് അമെയ് റോഡിലെ വീട്ടില്‍ നിലയ്ക്കാത്ത കണ്ണീരിനാശ്വാസമായി ബാലാവകാശ കമ്മീഷന്‍ എത്തി. ഗംഗാധരന്റെയും ജാനകിയുടെയും ഏക മകന്‍ മൂന്ന് മാസം പ്രായമായ കിഷാന്‍ ഞായറാഴ്ച രാവിലെയാണ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.

പാലുകുടിക്കുമ്പോളുണ്ടായ ശര്‍ദ്ദിയെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞയാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രിയധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്യാനഗറിലെ ചൈത്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ കുട്ടിയുടെ നില ഗുരുതരമാണെന്നും മംഗളൂരുവിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഏറെ വൈകിയിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു.

കാത്തിരിപ്പിന് ശേഷം പിറന്ന ആണ്‍ത്തരിയെ മതിവരുവോളം താലോലിക്കാന്‍ പോലും ആ ദമ്പതികള്‍ക്ക് കഴിഞ്ഞില്ല; നടുക്കം വിട്ടുമാറാത്ത വീട്ടില്‍ ആശ്വാസമേകാന്‍ ബാലാവകാശ കമ്മീഷന്‍ എത്തി

കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച തന്നെ ചൈല്‍ഡ് ലൈനിന്റെയും ബാലാവകാശ കമ്മീഷന്റേയും നേതൃത്വത്തില്‍ കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാതാപിതാക്കളുടെ പരാതി ലഭിച്ചശേഷം പരാതിയില്‍പ്പറയുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം ഫാ.ഫിലിപ്പ് പാറക്കാട്ട് പറഞ്ഞു. ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി.ബിജു, രമ്യ, എ.ശ്രീജിത്ത്, ബി.അശ്വന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.

നേരത്തെ, കുഞ്ഞിന്റെ മരണത്തിന് കാരണം ആശുപത്രിയുടെ ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പുലിക്കുന്ന് വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ പിഞ്ചുകുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിലുള്ള മാനസിക വിഷമം കാരണം പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതെന്നും പരാതി ഇല്ലാത്തതിനാല്‍ തിരിച്ചു പോവുകയായിരുന്നെന്നും കാസര്‍കോട് സിഐ എ അനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords: kasaragod, Kerala, news, Death, Child, Child Line, General-hospital, hospital, Vidya Nagar, Mangalore, Infant died due to frault treatment, Child rights commision visited family

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia