Inauguration | മംഗ്ളുറു സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഓങ്കോളജിയിലെ സ്പെക്റ്റ് സൗകര്യത്തിന്റെ ഉദ്ഘാടനം ഡിസംബർ 31ന്
Dec 27, 2022, 16:11 IST
കാസർകോട്: (www.kasargodvartha.com) മംഗ്ളുറു സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഓങ്കോളജിയിലെ സ്പെക്റ്റ് (SPECT) സൗകര്യത്തിന്റെ ഉദ്ഘാടനം ഡിസംബർ 31ന് ഉച്ചയ്ക്ക് 2.30ന് ദേർലക്കട്ടെ ഇഎംഡി ബിൽഡിംഗ് ഓഡിറ്റോറിയം ഹോളിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. യെനെപോയ സർവകലാശാല ചാൻസലർ യെനെപോയ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിക്കും. എംഎൽഎമാരായ എകെഎം അശ്‌റഫ്, എൻഎ നെല്ലിക്കുന്ന്, അഡ്വ. സിഎച് കുഞ്ഞമ്പു, വൈസ് ചാൻസലർ ഡോ. എം വിജയകുമാർ തുടങ്ങിയവർ സംബന്ധിക്കും. റേഡിയോ ഐസോടോപുകൾ ഉപയോഗിച്ച് തൈറോയ്ഡ്, വൃക്ക, അസ്ഥി, ഹൃദയം തുടങ്ങിയവ മനസിലാക്കാനും വിദഗ്ധ ചികിത്സ ഒരുക്കാനും സ്പെക്റ്റ് ഉപകരണങ്ങൾ വഴി കഴിയും.
യെനെപോയ സർവകലാശാല ഘടക ആശുപത്രിയായ യെനെപോയ മെഡികൽ കോളജ് ആശുപത്രി വഴി വർഷങ്ങളായി കാൻസർ രോഗികൾക്ക് താങ്ങാവുന്ന ചിലവിൽ ചികിത്സ നൽകി വരുന്നു. ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഓങ്കോളജി സ്ഥാപിച്ചത് സർവകലാശാല കൈവരിച്ച പുതിയ നാഴികക്കല്ലാണ്. തീരദേശത്തെയും വടക്കൻ കേരളത്തിലെയും ഉൾപെടെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള കാൻസർ ചികിത്സയും പരിചരണവും സ്ഥാപനം ലഭ്യമാക്കി വരുന്നു.
1100 കിടക്കകളുള്ള ആശുപത്രിയായ യെനെപോയ മെഡികൽ കോളജിൽ 2016 ജനുവരി മുതൽ കാൻസർ സെന്റർ പ്രവർത്തിച്ച് വരുന്നു. 120 കിടക്കകളുള്ള വാർഡാണ് കാൻസർ സെന്റർ. ഇതിൽ കമ്യൂണിറ്റി ഓങ്കോളജി, സർജികൽ ഓങ്കോളജി, മെഡികൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, ഓങ്കോ പതോളജി, പാലിയേറ്റീവ് കെയർ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. കാൻസർ രോഗികളുടെ സ്ക്രീനിംഗ്, നേരത്തെ കണ്ടെത്തൽ, പരിചരണം എന്നിവയിൽ സ്ഥാപനം പ്രവർത്തിക്കുന്നു. റോബോടിക് സർജറി പോലുള്ള അത്യാധുനിക സൗകര്യങ്ങളും ലഭ്യമാണ്.

റോടറി ഇൻ്റർനാഷണലിന്റെയും റോടറി ഓഫ് മംഗ്ളൂറിന്റെയും പിന്തുണയോടെ കാൻസർ ഉൾപെടയുള്ള സാംക്രമികേതര രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള മൊബൈൽ വെൽനസ് ക്ലിനികും സർവകലാശാല നടത്തുന്നു. ടാറ്റ ട്രസ്റ്റ്സിന്റെ സഹായത്തോടെയാണ് യെനെപോയ സർവകലാശാല ക്യാംപസിലെ മെഡികൽ കോളജ് ആശുപത്രിയിൽ സമഗ്ര ക്യാൻസർ പരിരക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്.
36,000 ചതുരശ്ര അടി വിസ്തീർണത്തിൽ ആറ് നിലകളുള്ള കെട്ടിടത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കീമോതെറാപിക്കായി മാത്രം 10 ബെഡുകളുള്ള ഡേ കെയർ സൗകര്യവും ഇവിടെയുണ്ട്. വാർത്താസമ്മേളനത്തിൽ ഡോ. ജലാലുദ്ദീൻ അക്ബർ, മുഹമ്മദ് ശഫീഖ്, മുഹമ്മദ് സാലി എന്നിവർ പങ്കെടുത്തു.
Keywords: Inauguration of SPECT facility at Sulekha Yenepoya Institute of Oncology, Mangluru on 31st December, Kerala,kasaragod,news,Top-Headlines,Mangalore,inauguration,MLA.