ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതെന്ന് തിരഞ്ഞാൽ ഗൂഗിൾ മറുപടി കന്നഡ; പ്രതിഷേധം കനത്തു; ഒടുവിൽ ക്ഷമാപണം
Jun 4, 2021, 11:38 IST
മംഗളുറു: (www.kasargodvartha.com 04.06.2021) ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതെന്ന് ഗൂഗിളിൽ തിരഞ്ഞാൽ കാണിക്കുന്നത് കന്നഡ. ഇതോടെ വിവാദം കത്തിപ്പടർന്നു. കടുത്ത പ്രതിഷേധമാണ് കർണാടക ഉയർത്തിയത്. ഒടുവിൽ ഗൂഗിൾ അധികൃതർ മാപ്പ് പറഞ്ഞു. ഗൂഗിളിനെതിരെ നിയമനടിയെടുക്കാൻ കർണാടക സർകാർ ആലോചിച്ചിരുന്നു.
ഇത് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതല്ല, ഇക്കാര്യത്തിൽ തെറ്റിദ്ധരിച്ചതിനും വേദനിപ്പിച്ചതിനും മാപ്പ് ചോദിക്കുന്നതായി അധികൃതർ വ്യക്തമാക്കി. 'തിരയൽ എല്ലായ്പ്പോഴും ശരിയായി കൊള്ളണമെന്നില്ല, ചില സമയങ്ങളിൽ, ചോദ്യങ്ങൾക്ക് ആശ്ചര്യകരമായ ഉത്തരങ്ങൾ നൽകുമെന്ന് ഗൂഗിളിന്റെ ഇൻഡ്യൻ വക്താവ് പറഞ്ഞു.
ഗൂഗിൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കർണാടക, സാംസ്കാരിക, വനം മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തിരുന്നു. '2,500 വർഷങ്ങൾക്കുമുമ്പ് നിലവിൽ വന്ന കന്നഡ ഭാഷയ്ക്ക് അതിന്റേതായ ഒരു ചരിത്രമുണ്ട്. കന്നഡയെ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ എന്ന് വിളിക്കുന്നുവെങ്കിൽ, കന്നഡിഗരുടെ അഭിമാനത്തെ അപമാനിക്കാനുള്ള ഗൂഗിളിന്റെ ശ്രമം മാത്രമാണിതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ബെംഗളുറു സെൻട്രൽ എംപി സിഎ മോഹനൻ ഗൂഗിൾ സെർച് എഞ്ചിന്റെ സ്ക്രീൻഷോടും പോസ്റ്റ് ചെയ്തു. ഇത് വൈറലാവുകയും ഗൂഗിളിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. കൂടുതൽ നേതാക്കൾ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഒടുവിൽ ഗൂഗിൾ സെർച് എഞ്ചിനിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ ഈ ചോദ്യത്തിന് മറുപടിയായി കന്നഡ എന്ന് കാണിക്കുന്നില്ല.
Keywords: Mangalore, Karnataka, News, Social-Media, India, Minister, MP, If you search for ugliest language in India, Google answers Kannada.
< !- START disable copy paste -->