city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യത്യസ്ത മതത്തിൽപെട്ട യുവാവും യുവതികളും ഒരുമിച്ച് യാത്രചെയ്‌തെന്നാരോപിച്ച് ഹിന്ദു ജാഗരണവേദികെ പ്രവർത്തകർ ബസ് തടഞ്ഞു; പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ കഥ മാറി

മംഗളുറു: (www.kasargodvartha.com 21.08.2021) വ്യത്യസ്ത മതത്തിൽപെട്ട യുവാവും രണ്ട് യുവതികളും ഒരുമിച്ച് യാത്രചെയ്‌തെന്നാരോപിച്ച് ഹിന്ദുസംഘടന ബസ് തടഞ്ഞു. ഒടുവിൽ സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയും വസ്തുത പുറത്തുവരികയും ചെയ്തതോടെ ഇരുവരും ഒത്തുതീർപ്പിലെത്തി. സുള്ള്യ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

മുസ്ലിം യുവാവിനൊപ്പം രണ്ട് ഹിന്ദുയുവതികൾ ബെംഗളൂറിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുകയാണെന്നാരോപിച്ച് ഹിന്ദു ജാഗരണവേദികെ പ്രവർത്തകർ ബസ് തടയുകയായിരുന്നു. പെൺകുട്ടികൾ മുൻ നിരയിൽ ഒരു വശത്തും യുവാവ് എതിർവശത്തുള്ള മറ്റൊരു സീറ്റിലും ആയിരുന്നെന്നാണ് റിപോർട്. ഇതേ ബസിൽ യാത്ര ചെയ്ത ഒരാളാണ് ഹിന്ദു ജാഗരണവേദികെ പ്രവർത്തകർക്ക് വിവരം നൽകിയതെന്നാണ് പറയുന്നത്.

വ്യത്യസ്ത മതത്തിൽപെട്ട യുവാവും യുവതികളും ഒരുമിച്ച് യാത്രചെയ്‌തെന്നാരോപിച്ച് ഹിന്ദു ജാഗരണവേദികെ പ്രവർത്തകർ ബസ് തടഞ്ഞു; പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ കഥ മാറി

തുടർന്ന് പുത്തൂരിൽ നിന്നുള്ള ആറംഗ സംഘം ആനെഗുണ്ടിയിൽ വച്ച് ബസ് തടഞ്ഞു ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ കേസ് സുള്ള്യ പൊലീസ് സ്റ്റേഷനിലെത്തി. യുവാവിനേയും യുവതികളെയും ചോദ്യം ചെയ്ത പൊലീസ്, ഇവർ നേരത്തേ ഇസ്ലാം മതം സ്വീകരിച്ചവരായിരുന്നെന്ന് മനസിലാക്കി. അതിനുശേഷം പ്രശ്നം പരിഹരിക്കപ്പെടുകയും ബന്ധപ്പെട്ടവരെ പോകാൻ അനുവദിക്കുകയും ചെയ്തെന്ന് പൊലീസിനെ ഉദ്ധരിച്ച് ഡൈജിവേൾഡ് റിപോർട് ചെയ്തു.

Keywords:  Mangalore, Karnataka, News, Top-Headlines, Bus, Religion, Police, Police-station, Sullia, Report, Puthur, Hindu organization blocked bus, alleging that young men and women of different religions were traveling together.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia