city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൈവേ കൊള്ളയ്ക്കു പദ്ധതിയിട്ട 4 നേപ്പാള്‍ സ്വദേശികള്‍ ആയുധങ്ങളുമായി അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 16/02/2015) ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നേപ്പാള്‍ സ്വദേശികളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച അര്‍ധരാത്രി ഉദ്യാവര്‍ ബളൈപ്പാദെയില്‍ വെച്ചു ഉഡുപ്പി ടൗണ്‍ എസ്.ഐ. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

കരണ്‍ ബഹദൂര്‍ ഖാഡ്ഗ് (42), ദില്‍ ബഹദൂര്‍ റുഖായ (40), ഭീം ബഹദൂര്‍ താപ്പ (28), ഷേര്‍ ബഹദൂര്‍ ഖാഡ്ഗ് (35) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരംഗമായ റാം ബഹദൂര്‍ താപ്പ പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടു. എല്ലാവരും നേപ്പാള്‍ സ്വദേശികളാണ്.

വാള്‍, രണ്ട് ഇരുമ്പു ദണ്ഡ്, രണ്ടു പായ്ക്കറ്റ് മുളകുപൊടി, വടി എന്നിവ പോലീസ് കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാ സംഘം കുടുങ്ങിയത്.

റോഡില്‍ തടസ്സമുണ്ടാക്കി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി, ആയുധങ്ങള്‍ കാട്ടി െ്രെഡവര്‍മാരെ ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കൊള്ളയടിക്കുകയാണ് ഇവരുടെ രീതി. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഹൈവേ കൊള്ളയ്ക്കു പദ്ധതിയിട്ട 4 നേപ്പാള്‍ സ്വദേശികള്‍ ആയുധങ്ങളുമായി അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, arrest, Police, Police,  A team of policemen led by town police inspector, Srikant, arrested four persons from near Udyavar Balaipade near here at around midnight on Saturday February 14. It is said that the gang of four was planning to rob people and vehicles moving on national highway 66.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia