ഇന്ധനവില കേരളത്തേക്കാള് കുറവ്; വാഹന ഉടമകളെ ആകർഷിക്കാൻ അതിർത്തിയിൽ ബോർഡുകൾ സ്ഥാപിച്ച് അയൽ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുടമകൾ
Nov 9, 2021, 12:22 IST
കാസർകോട്: (www.kasargodvartha.com 09.11.2021) കേന്ദ്രത്തിനു പിന്നാലെ കർണാടകയും തമിഴ്നാടും നികുതിയിൽ കുറവ് വരുത്തിയതോടെ അതിർത്തിക്ക് അപ്പുറത്തെ പമ്പുകളിൽ പെട്രോളിന് കേരളത്തെക്കാൾ വിലക്കുറവാണ്. മാഹിയിലും സമാന സ്ഥിതിയാണുള്ളത്. ഇതോടെ കേരളത്തിലെ വാഹന ഉടമകളെ ആകർഷിക്കാനായി അതിർത്തിയിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് അയൽ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുടമകൾ.
കേന്ദ്ര സർകാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കർണാടക വിൽപന നികുതി (കെ എസ് ടി) ഏഴ് രൂപ വീതം കുറച്ചതോടെയാണ് വില വീണ്ടും കുറഞ്ഞത്. പെട്രോളിന് ലിറ്ററിന് 99.74 രൂപയും ഡീസലിന് 84.23 രൂപയുമാണ് കർണാടക അതിർത്തി പെട്രോൾ പമ്പുകളിൽ ചൊവ്വാഴ്ചയിലെ വില.
കാസർകോട്ട് പെട്രോൾ ലിറ്ററിന് 105.38 രൂപയും ഡീസലിന് 92.16 രൂപയും ഉള്ളപ്പോഴാണ് കർണാടകയിലെ ഈ വില. കർണാടകയിലെ പമ്പിൽ നിന്ന് ഇന്ധനം നിറച്ചാൽ ഏകദേശം ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും ലഭിക്കാനാവും. തമിഴ്നാട്ടിൽ പെട്രോളിന് 3.97 രൂപയും ഡീസലിന് 1.03 രൂപയുടെയും വിലക്കുറവാണുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് അതിർത്തി പ്രദേശങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. വിലക്കുറവ് അറിയിച്ച് തമിഴ് നാട് അതിർത്തിയിൽ നോടീസുകളും പെട്രോൾ പമ്പുടമകൾ വിതരണം ചെയ്യുന്നുണ്ട്.
കാസർകോട്ട് തലപ്പാടി, ഗ്വാളിമുഖം, പെർള, മുള്ളേരിയ, അഡൂർ, ബന്തടുക്ക തുടങ്ങിയ സംസ്ഥാന അതിർത്തിയോടുചേർന്നുള്ള കർണാടക പെട്രോൾ പമ്പുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് അനവധി പേരാണ് ഇന്ധനം നിറയ്ക്കാനെത്തുന്നത്. ഇത് കേരളത്തിൻലെ പെട്രോൾ പമ്പുടമകൾക്ക് നഷ്ടം സംഭവിക്കുന്നതോടൊപ്പം കേരളത്തിന്റെ നികുതിയെയും ബാധിക്കുന്നു.

Keywords: News, Kerala, Kasaragod, Petrol, State, Karnataka, Government, Top-Headlines, Mangalore, Cash, Thalappady, Perla, Mulleria, Adoor, Bandaduka, Petrol-pump, Fuel prices lower than Kerala; Border states petrol pump owners set up boards at border to attract vehicle owners.
< !- START disable copy paste -->