city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പച്ചക്കറി വില്പന തടഞ്ഞ പൊലീസിനോട് മല്ലിയില റോഡിൽ വിതറി പ്രതിഷേധം

മംഗ്ളുറു: (www.kasargodvartha.com 17.01.2022) കൃഷിയിടത്തിൽ നിന്ന് മാർകെറ്റിൽ എത്തിച്ച പച്ചക്കറികളുടെ വിൽപന തടഞ്ഞ പൊലീസുകാരോടുള്ള പ്രതിഷേധം മല്ലിയില കെട്ടുകൾ റോഡിൽ വിതറി പ്രകടിപ്പിച്ച് കർഷകൻ.

  
പച്ചക്കറി വില്പന തടഞ്ഞ പൊലീസിനോട് മല്ലിയില റോഡിൽ വിതറി പ്രതിഷേധം



വിജയപുര മാർകെറ്റ് പരിസരത്ത് ഭീമഗൗഢ ബിരദർ എന്ന കർഷകനാണ് രോഷാകുലനായത്. ഡൊമനൽ ഗ്രാമത്തിൽ നിന്നാണ് ഇദ്ദേഹം പച്ചക്കറികളുമായി എത്തിയത്. എന്നാൽ കോവിഡ് കർഫ്യൂ കാരണം മാർകെറ്റ് തുറക്കില്ലെന്നും വേഗം മടങ്ങിപ്പോവണം എന്നും ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാർ അറിയിച്ചു.

കുറച്ചു നേരം വിൽപ്പന നടത്താൻ അനുവദിക്കണം എന്ന് കെഞ്ചിയെങ്കിലും ഫലമുണ്ടായില്ല.

'കോവിഡിന്റെ പേരിൽ എന്തൊക്കെയാണീ ചെയ്തുകൂട്ടുന്നത്? കച്ചവടം ചെയ്യാതെ വെറുതെയിരുന്നാൽ എന്തെങ്കിലും തിന്നാൻ കിട്ടുമോ'- മല്ലിയിലക്കെട്ടുകൾ വലിച്ചെറിയുന്നതിനിടെ അയാൾ ഉറക്കെ ആരാഞ്ഞുകൊണ്ടിരുന്നു. പൊലീസുകാർ തികഞ്ഞ മൗനം പാലിച്ചു.


Keywords:  Mangalore, Karnataka, News, Top-Headlines, Protest, Police, Road, Farmer, COVID-19, Curfew, Shop, Farmer protest against police for blocking sale.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia