വ്യാജഡോക്ടര്‍ എട്ട് വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍
Dec 16, 2014, 09:32 IST
സുള്ള്യ: (www.kasargodvartha.com 16.12.2014) വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ എട്ട് വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍. മന്‍സൂര്‍ അലിയെയാണ് കലാബുരാഗിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
വളരെക്കാലം ചികിത്സാലയം നടത്തിവന്ന മന്‍സൂര്‍ അലി വ്യാജഡോക്ടറാണെന്ന് 2007ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രാദേശിക വിഭാഗമാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ഗാന്ധിനഗറിലെ അയാളുടെ ക്ലിനിക്കില്‍ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ക്ലിനിക്ക് അടച്ചുപൂട്ടുകയും ചെയ്തു.
ഗാന്ധിനഗര്‍ നിവാസിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ഇയാള്‍ 2010ല്‍ ആ സ്ത്രീയിലുണ്ടായ മകളുമായി സ്ഥലം വിടുകയായിരുന്നു. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും അന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഇയാളെ എ.എസ്.ഐ. ജനാര്‍ദ്ദനന്റെ സംഘമാണ് വിദഗ്ധമായി പിടി കൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജ്യുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ മതം മാറാന്‍ 60 കുടുംബങ്ങള്‍
Keywords: Mansoor Ali, Impersonating, Registered, Medical practitioner, Running a clinic, Fake doctor, Local chapter, Indian Medical Association, Fake Doc who Ran Clinic in Town Arrested in Kalaburagi after 8 Years.
Advertisement: