city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫേസ്ബുക് സൗഹൃദം വരുത്തിയത് വലിയ ദുരന്തം; യുവതിക്ക് 4.34 ലക്ഷം രൂപ നഷ്‌ടമായി

മംഗളുറു: (www.kasargodnews.com 15.05.2021) ഒരു ഫേസ്ബുക് സൗഹൃദത്തിൽ കുടുങ്ങി യുവതിക്ക് നഷ്ടമായത് 4.34 ലക്ഷം രൂപ. മംഗളുറു നഗരത്തിലെ ഒരു യുവതിയാണ് കെണിയിൽ വീണത്. കന്യാസ്ത്രീയുടെ പ്രൊഫൈൽ ചിത്രവുമായി 'ശ്രീ മേരി' എന്ന പേരിലുള്ള ഒരു ഐഡിയിൽ നിന്ന് ഈയടുത്താണ് യുവതിക്ക് ഫ്രെൻഡ് റിക്വസ്റ്റ് വരുന്നത്. യുവതിക്ക് അവരെ അറിയില്ലെങ്കിലും അഭ്യർഥന സ്വീകരിച്ചു. ചാറ്റിംഗും ആരംഭിച്ചു.
                                                                             
ഫേസ്ബുക് സൗഹൃദം വരുത്തിയത് വലിയ ദുരന്തം; യുവതിക്ക് 4.34 ലക്ഷം രൂപ നഷ്‌ടമായി


യു കെ യിലെ ഒരു കന്യാസ്ത്രീയെന്നാണ് ഫേസ്ബുക് സുഹൃത്ത് സ്വയം പരിചയപ്പെടുത്തിയത്. അതിനുശേഷം അവർ പതിവായി ചാറ്റ് ചെയ്തു. 'ശ്രീ മേരി' ഇടയ്ക്കിടെ ബൈബിൾ ഉദ്ധരണികളും മറ്റ് മത പ്രാർഥനകളും അയയ്ക്കുകയും യുവതിയുടെ വിശ്വാസം നേടുകയും ചെയ്തിരുന്നു.

സുഹൃദ് ബന്ധം തുടർന്ന് ഏപ്രിൽ ആദ്യവാരമായി. ആ സമയത്ത് ഫേസ്ബുക് സുഹൃത്തിന് ഒരാഗ്രഹം, യുവതിക്ക് ഒരു സമ്മാനം അയക്കണമെന്ന്. എന്നാൽ യുവതി സമ്മാനം നിരസിച്ചു. ഫേസ്ബുക് സുഹൃത്തിന്റെ സ്നേഹത്തിലുള്ള നിരന്തര അഭ്യർഥനയെ തുടർന്ന് ഒടുവിൽ അവർ വഴങ്ങി.

ഏപ്രിൽ രണ്ടാം വാരത്തിൽ യുവതിക്ക് ഒരു വാട്‌സ്ആപ് സന്ദേശം ലഭിച്ചു. ന്യൂഡൽഹിയിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ ആണെന്ന് സ്വയം പരിചയപ്പെടുത്തി ആനന്ദ് ശർമ എന്നയാളാണ് സന്ദേശം അയച്ചത്. 'ശ്രീ മേരി' എന്നയാൾ ഒരു വസ്‌തു അയച്ചിട്ടുണ്ടെന്നും അതിന് ഏവിയേഷൻ ഫീസ് നൽകണമെന്നും അയാൾ യുവതിയോട് ആവശ്യപ്പെട്ടു. യുവതി 28,000 രൂപ അയാളുടെ അകൗണ്ടിലേക്ക് അയച്ചു. ആനന്ദ് ശർമയുമായുള്ള ഇടപാടിൻറെ രസീത് യുവതിക്ക് അയച്ചു. അതിന് മറുപടിയായി ചില ബൈബിൾ ഉദ്ധരണികളും പ്രാർഥനകളും അയച്ച് 'ശ്രീമേരി' യുവതിയെ അനുഗ്രഹിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ യുവതിക്ക് പാർസൽ വന്നു. കൗതുകത്തോടെ പെട്ടി തുറന്നപ്പോൾ 15 ലക്ഷം രൂപ യുവതിക്ക് സമ്മാനമായി നൽകുന്നതിന്റെ കത്താണ് ലഭിച്ചത്. യുവതി ഉടൻ തന്നെ 'ശ്രീമേരി'ക്ക് സന്ദേശം അയച്ച് ഇത് തന്നെയാണോ സമ്മാനമെന്ന് ഉറപ്പ് വരുത്തി. എന്നാൽ 15 ലക്ഷം രൂപ ലഭിക്കണമെങ്കിൽ 4.55 ലക്ഷം രൂപ ഫൻഡ് പ്രോസസിംഗ് ഫീസായി നൽകേണ്ടതുണ്ടെന്ന് 'ശ്രീ മേരി' പറഞ്ഞു. വിശ്വസിപ്പിക്കാനായി മെയ് നാലിന് ന്യൂഡൽഹിയിലെ ഫോറെയിനേർസ് ഓഫീസിൽ നിന്നുള്ള ഒരു സ്ലിപും യുവതിക്ക് അയച്ചു കൊടുത്തു.

പിന്നീട് യുവതി രണ്ട് ദിവസത്തിനുള്ളിൽ നാല് തവണകളായി ആനന്ദ് ശർമയുടെ അകൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. കൂടുതൽ തുക നിക്ഷേപിക്കാനുള്ള നിയമപ്രശ്‌നങ്ങൾ യുവതി ചൂണ്ടിക്കാട്ടിയപ്പോൾ ശ്രീമേരി വേറൊരു അകൗണ്ട് നമ്പർ കൂടി അയച്ചു കൊടുത്തു. യുവതി അതിലേക്കും പണം നിക്ഷേപിച്ചു. അതുവരെയായി യുവതി 4.34 ലക്ഷം രൂപ നൽകി കഴിഞ്ഞിരുന്നു. അതിന് ശേഷം ഇടപാടിൽ യുവതിക്ക് സംശയം തോന്നി ഒരു മീഡിയ ഓഫീസിൽ ബന്ധപ്പെട്ടു കാര്യങ്ങൾ പറഞ്ഞു. അവർ യുവതിയോട് പൊലീസിൽ ബന്ധപ്പെടാൻ നിർദേശിച്ചു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ഇപ്പോൾ കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

Keywords:  Mangalore, Malayalam, News, Tragedy, Cheating, Police, Case, Theft, Facebook, Facebook friendship caused great tragedy. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia