ജോലിക്കിടെ ജെ.സി.ബി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; സഹായിക്ക് ഗുരുതരം
Mar 11, 2013, 11:51 IST
Ravi |
ഇയാളുടെ സഹായിയും നാട്ടുകാരനുമായ ബാലാജി (35) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മുന്നാട്ടെ ജെ.സി.ബി കമ്പനിയിലെ തൊഴിലാളികളാണ് മരിച്ച രവിയും പരിക്കേറ്റ ബാലാജിയും. ഇവര്‍ മുന്നാട്ട് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു.
Balaji |
മണ്ണ് നിരപ്പാക്കുന്നതിനിടെ ജെ.സി.ബി കുഴിയിലേക്ക് മറിയുകയും രവിയും ബാലാജിയും അതിനടിയല്‍ പെടുകയുമായിരുന്നു. ഓടിക്കൂടിയവര്‍ ഇരുവരെയും മണ്ണു നീക്കി പുറത്തെടുക്കുമ്പോഴേക്കും രവി മരിച്ചിരുന്നു.
സംഭവമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി. രവിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിക്കും.
Keywords: Accident, JCB, Driver, House, Hospital, Mangalore, Injured, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.