ശബരിമലയിലേക്കുള്ള കാല്‍നടയാത്രയില്‍ അയ്യപ്പ ഭക്തരോടൊപ്പം നായ നടന്നത് 480 കിലോമീറ്റര്‍
Nov 19, 2019, 10:37 IST
ചിക്ക്മംഗളൂരു(കര്‍ണാടക): (www.kasargodvartha.com 19.11.2019) ശബരിമലയിലേക്കുള്ള കാല്‍നടയാത്രയില്‍ അയ്യപ്പ ഭക്തരോടൊപ്പം നായ നടന്നത് 480 കിലോമീറ്റര്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡുബിദ്രി ടോഡാറിലെ രാജേഷ് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള ആറ് അയ്യപ്പ ഭക്തര്‍ക്കൊപ്പമാണ് നായയും ശബരിമലയിലേക്കുള്ള യാത്രയില്‍ ഒപ്പം കൂടിയത്.
ഒക്ടോബര്‍ 31നാണ് സംഘം യാത്ര തിരിച്ചത്. നവംബര്‍ 17ന് ഞായറാഴ്ച ഇവര്‍ ചിക്ക്മംഗളൂരു കൊട്ടിഗെറയിലെത്തി. ഇതോടെ ഇവര്‍ക്കൊപ്പം 480 കിലോമീറ്റര്‍ നായയും നടക്കുകയായിരുന്നു. തുടര്‍ച്ചയായുള്ള നടത്തംമൂലം നായയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി ഭക്തര്‍ മൃഗഡോക്ടറുടെ അടുത്തെത്തിച്ചു.
എല്ലാ വര്‍ഷവും തങ്ങള്‍ കാല്‍നടയായി ശബരിമലയിലേക്ക് പോകാറുണ്ടെന്നും ഈ വര്‍ഷം നായയും ഒപ്പം കൂടിയത് പുതിയ അനുഭവമായി മാറിയതായും അയ്യപ്പ ഭക്തര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, National, Top-Headlines, Mangalore, Religion, Dog, Dog walks 480 kms distance with Sabrimala devotees
< !- START disable copy paste -->